#WorldCup | ലോകകപ്പ് കിരീടത്തിന് മുകളില്‍ രണ്ടു കാലുകളും കയറ്റിവെച്ച് ബിയര്‍ നുണയുന്ന മിച്ചല്‍ മാര്‍ഷ്; വിമര്‍ശനവുമായി ആരാധകർ

#WorldCup |  ലോകകപ്പ് കിരീടത്തിന് മുകളില്‍ രണ്ടു കാലുകളും കയറ്റിവെച്ച് ബിയര്‍ നുണയുന്ന മിച്ചല്‍ മാര്‍ഷ്; വിമര്‍ശനവുമായി ആരാധകർ
Nov 20, 2023 06:41 PM | By Vyshnavy Rajan

അഹമ്മദാബാദ് : (www.truevisionnews.com) ലോകകപ്പില്‍ ആറാം കിരീടം നേടിയശേഷം ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്‍റെ ആഘോഷങ്ങള്‍ അവസാനിച്ചിട്ടില്ല.

ഡ്രസ്സിംഗ് റൂമിലെ വിജയാഘോഷത്തിനിടെ ഓസ്ട്രേലിയന്‍ ഡ്രസ്സിംഗ് റൂമില്‍ നിന്ന് പുറത്തുവന്നൊരു ചിത്രമാണ് ഇതിനിടെ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.

ലോകകപ്പ് കിരീടത്തിന് മുകളില്‍ രണ്ടു കാലുകളും കയറ്റിവെച്ച് ബിയര്‍ നുണയുന്ന മിച്ചല്‍ മാര്‍ഷിന്‍റെ ചിത്രത്തിന് നേരെയാണ് വിമര്‍ശനം. മാര്‍ഷിന്‍റെ നടപടി ലോകകപ്പ് കിരീടത്തെ അപമാനിക്കുന്നാണന്നാണ് ആരാധകര്‍ പറയുന്നത്.

എന്നാല്‍ ഓരോ ടീമിനും ഒരോ സംസ്കാരമുണ്ടെന്നും ഓസ്ട്രേലിയന്‍ സംസ്കാരം അനുസരിച്ച് അത് തെറ്റാവില്ലെന്ന് ന്യായീകരിക്കുന്നവരുമുണ്ട്. അതിനിടെ ലോകകപ്പ് നേട്ടത്തിനുശേഷം ഓസ്ട്രേലിയൻ ടീം ഇന്ന് രാവിലെ സബര്‍മതി നദിയിൽ കിരീടവുമായി ബോട്ട് സവാരി നടത്തി.

23ന് തുടങ്ങുന്ന ഇന്ത്യക്കെതിരായ ടി20 പരമ്പരയില്‍ വിശ്രമം അനുവദിച്ച നായകൻ പാറ്റ് കമ്മിൻസും ഡേവിഡ് വാര്‍ണറും അടക്കമുള്ള താരങ്ങള്‍ ഉടൻ ഓസ്ട്രേലിയയിലേക്ക് മടങ്ങും.

ഫൈനലില്‍ ഇന്ത്യയെ തല്ലിത്തകര്‍ത്ത് സെഞ്ചുറി നേടിയ ട്രാവിസ് ഹെഡ് ഗ്ലെന്‍ മാക്സ്‌വെല്‍ , സ്റ്റീവ് സ്മിത്ത്, ആദം സാംപ എന്നിവര്‍ അഹമ്മദാബാദില്‍ നിന്ന് ഇന്ത്യക്കെതിരായ ആദ്യ ടി 20 മത്സരം നടക്കുന്ന വിശാഖപ്പട്ടണത്തേക്കും പോകും.

ഇന്നലെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ പത്ത് തുടര്‍ ജയങ്ങളുമായി ഫൈനലിലെത്തിയെ ഇന്ത്യയെ ആറ് വിക്കറ്റിന് തകര്‍ത്താണ് ഓസ്ട്രേലിയ ആറാം കിരിടം നേടിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ 50 ഓവറില്‍ 240ന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗില്‍ ഓസീസ് 43 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

120 പന്തില്‍ 137 റണ്‍സെടുത്ത ട്രാവിസ് ഹെഡാണ് ഓസീസിന്‍റെ വിജയം അനാസായമാക്കിയത്. മര്‍നസ് ലബുഷെയ്ന്‍ (58*) നിര്‍ണായക പിന്തുണ നല്‍കി.

#WorldCup #MitchellMarsh #sipping #beer #bothfeet #on #top #WorldCuptrophy #Fans #criticism

Next TV

Related Stories
#T20 |  ഇന്ത്യ-ഓസ്ട്രേലിയ നാലാം ട്വന്‍റി 20 ഇന്ന് റായ്‌പൂരിൽ

Dec 1, 2023 07:42 AM

#T20 | ഇന്ത്യ-ഓസ്ട്രേലിയ നാലാം ട്വന്‍റി 20 ഇന്ന് റായ്‌പൂരിൽ

റായ്‌പൂരില്‍ ആറരയ്‌ക്ക് ടോസ് വീഴും. നാലാം ടി20 ജയിച്ച് പരമ്പര സ്വന്തമാക്കാനാണ് സൂര്യകുമാര്‍ യാദവും സംഘവും...

Read More >>
#FIFA | ഫിഫ റാങ്കിംഗില്‍ ബ്രസീലിന് കനത്ത തിരിച്ചടി; ഒന്നാം സ്ഥാനം നിലനിര്‍ത്തി അര്‍ജന്റീന

Nov 30, 2023 09:21 PM

#FIFA | ഫിഫ റാങ്കിംഗില്‍ ബ്രസീലിന് കനത്ത തിരിച്ചടി; ഒന്നാം സ്ഥാനം നിലനിര്‍ത്തി അര്‍ജന്റീന

തുടര്‍ തോല്‍വികള്‍ക്ക് പിന്നാലെ ബ്രസീല്‍ മൂന്നാം സ്ഥാനത്ത് നിന്ന് അഞ്ചാം സ്ഥാനത്തേക്ക്...

Read More >>
#IndiaSquad | ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു സാംസണ്‍ ഏകദിന ടീമില്‍

Nov 30, 2023 09:20 PM

#IndiaSquad | ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു സാംസണ്‍ ഏകദിന ടീമില്‍

ഓസീസിനെതിരായ ട്വന്റി 20 പരമ്പരയില്‍ ഇന്ത്യയെ നയിക്കുന്ന സൂര്യകുമാര്‍ യാദവ് തന്നെയാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയിലും ഇന്ത്യന്‍...

Read More >>
#RahulDravid | ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്ത് തുടരുമെന്ന റിപ്പോർട്ടുകൾ തള്ളി രാഹുൽ ദ്രാവിഡ്

Nov 30, 2023 08:46 PM

#RahulDravid | ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്ത് തുടരുമെന്ന റിപ്പോർട്ടുകൾ തള്ളി രാഹുൽ ദ്രാവിഡ്

രണ്ട് വർഷം കൂടെ ദ്രാവിഡ് ഇന്ത്യൻ ടീമിന്റെ പരിശീലക സ്ഥാനത്ത് തുടരുമെന്ന് ബിസിസിഐ ഇന്നലെ ഔദ്യോ​ഗികമായി...

Read More >>
#T20 |  ക്രിക്കറ്റ് ലോകത്ത് ചരിത്ര നിമിഷം; ട്വന്റി 20 ലോകകപ്പിന് യോഗ്യത നേടി ഉ​ഗാണ്ട

Nov 30, 2023 08:36 PM

#T20 | ക്രിക്കറ്റ് ലോകത്ത് ചരിത്ര നിമിഷം; ട്വന്റി 20 ലോകകപ്പിന് യോഗ്യത നേടി ഉ​ഗാണ്ട

നമീബിയ ആണ് ആഫ്രിക്കയിൽ നിന്ന് ലോകകപ്പിനെത്തുന്ന മറ്റൊരു ടീം. സിംബാബ്‌വെയ്ക്ക് ലോകകപ്പ് യോ​ഗ്യത നേടാൻ...

Read More >>
Top Stories