Nov 20, 2023 06:35 PM

കണ്ണൂർ : (www.truevisionnews.com) പഴയങ്ങാടി എരിപുരത്ത് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നേരെ കരി​ങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് മർദ്ദനം.

മാടായിപ്പാറ പാളയം മൈതാനത്ത് കല്ല്യാശ്ശേരി മണ്ഡലം നവകേരള സദസ് കഴിഞ്ഞ് തളിപ്പറമ്പിലേക്ക് പോകുന്നതിനിടയിലാണ് ജില്ല വെസ് പ്രസിഡന്റു​മാരായ സുധീഷ് വെള്ളച്ചാലിന്റെയും മഹിത മോഹന്റെയും നേതൃത്വത്തിൽ കരി​ങ്കൊടി കാണിച്ചത്. സുരക്ഷാ ഉദ്യോഗസ്ഥരും സി.പി.എം പ്രവർത്തകരും ചേർന്ന് പ്രവർത്തകരെ തടഞ്ഞു.

ബസ് കടന്നുപോയതോടെയാണ് പ്രവർത്തകരെ മർദ്ദിച്ചത്. സുധീഷ് വെള്ളച്ചാലിന് അടക്കം തലക്ക് പരിക്കേറ്റു. പൂച്ചട്ടികളും ഹെൽമറ്റും ഉപയോഗിച്ചായിരുന്നു മർദ്ദനം.

പരിക്കേറ്റ പ്രവർത്തകരെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഖ്യമന്ത്രിയുടെ നവകേരളയാത്രക്ക് മുന്നോടിയായി പഴയങ്ങാടിയിൽ കെ.എസ്.യു, യൂത്ത് കോൺഗ്രസ് നേതാക്കളെ കരുതൽ കസ്റ്റഡിയിൽ എടുത്തിരുന്നു.

#YouthCongress #workers #beatenup #showing #black #flags #ChiefMinister #Ministers

Next TV

Top Stories