#instagram | ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക്...! പുതിയ അപ്‌ഡേഷനുമായി ഇന്‍സ്റ്റഗ്രാം

#instagram | ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക്...! പുതിയ അപ്‌ഡേഷനുമായി ഇന്‍സ്റ്റഗ്രാം
Nov 20, 2023 01:33 PM | By Vyshnavy Rajan

(www.truevisionnews.com) ഫില്‍ട്ടറുകള്‍ അപ്‌ഡേറ്റ് ചെയ്ത് ഇന്‍സ്റ്റഗ്രാം. ഉപയോക്താക്കളുടെ ക്രിയേറ്റീവ് എക്‌സ്പീരിയന്‍സ് വര്‍ധിപ്പിക്കുക എന്നതാണ് പുതിയ അപ്‌ഡേറ്റിന്റെ ലക്ഷ്യം.

റീല്‍സിനും ഫോട്ടോ, സ്റ്റോറീസ് എന്നിവയ്ക്കു പുറമെ പുതിയ അപ്‌ഡേറ്റ് ഫില്‍ട്ടറുകളില്‍ വരുന്നുവെന്നതും ശ്രദ്ധേയമാണ്.

ഫേഡ്, ഫേഡ് വാം, ഫേഡ് കൂള്‍, സിമ്പിള്‍, സിമ്പിള്‍ വാം, സിമ്പിള്‍ കൂള്‍, ബൂസ്റ്റ്, ബൂസ്റ്റ് കൂള്‍, ഗ്രാഫൈറ്റ്, ഹൈപ്പര്‍, റോസി, എമറാള്‍ഡ്, മിഡ്നൈറ്റ്, ഗ്രെയ്‌നി, ഗ്രിറ്റി, ഹാലോ, കളര്‍ ലീക്ക്, സോഫ്റ്റ് ലൈറ്റ്, സൂം ബ്ലര്‍, ഹാന്‍ഡ്ഹെല്‍ഡ്, വൈഡ് ആംഗിള്‍ തുടങ്ങിയവയാണ് ആപ്പിലെ പുതിയ ഫില്‍ട്ടറുകള്‍.

കൂടാതെ വ്യക്തിഗത വീഡിയോ ക്ലിപ്പുകള്‍ക്ക് സഹായമാകുന്ന അണ്‍ഡു, റീഡു തുടങ്ങിയ വീഡിയോ എഡിറ്റിംഗ് ടൂളുകളും പുതിയ അപ്‌ഡേറ്റിലുള്‍പ്പെടുന്നുണ്ട്.

ടെക്സ്റ്റ്-ടു-സ്പീച്ച് വോയ്സുകള്‍, പുതിയ ഫോണ്ടുകള്‍, ടെക്സ്റ്റ് സ്‌റ്റൈല്‍ എന്നിവയും അപ്‌ഡേറ്റില്‍ ഉള്‍പ്പെടുന്നു. പോസ്റ്റുകളും റീലുകളും ക്ലോസ് ഫ്രണ്ട്സിന് മാത്രമായി ഷെയര്‍ ചെയ്യാവുന്ന പുതിയ ഫീച്ചര്‍ കഴിഞ്ഞ ആഴ്ച ഇന്‍സ്റ്റഗ്രാം അവതരിപ്പിച്ചിരുന്നു.

നിലവില്‍ സ്റ്റോറികള്‍ക്കും കുറിപ്പുകള്‍ക്കും ഈ ഓപ്ഷന്‍ ലഭ്യമാണ്. ഇതിന് പുറമെയാണിത്.

ഇന്‍സ്റ്റാഗ്രാം ഉപയോക്താക്കള്‍ക്ക് അവരുടെ സ്വകാര്യതയിലും അവര്‍ പ്ലാറ്റ്ഫോമില്‍ പങ്കിടുന്ന കണ്ടന്റിലും കൂടുതല്‍ നിയന്ത്രണം ലഭിക്കുമെന്ന് പ്രസ്താവിച്ചു കൊണ്ടാണ് മെറ്റ തലവന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് കഴിഞ്ഞദിവസം ഈ അപ്‌ഡേറ്റ് പ്രഖ്യാപിച്ചത്.

വരുമാനം ലക്ഷ്യമിടുന്നവര്‍ക്ക് ഭാവിയില്‍ ഈ ഫീച്ചര്‍ സഹായകമായേക്കാമെന്നാണ് നിഗമനം. പുതിയ അപ്ഡേറ്റ് ചെക്ക് ചെയ്യാനായി ഇന്‍സ്റ്റഗ്രാം ഓപ്പണ്‍ ചെയ്യുക.

പുതിയ പോസ്റ്റ് സെലക്ട് ചെയ്ത ശേഷം ക്യാപ്ഷന്‍ ഓപ്ഷന് താഴെയുള്ള 'ഓഡിയന്‍സ്' ഓപ്ഷനില്‍ ടാപ്പ് ചെയ്യുക.

ഓപ്ഷനുകളുടെ ലിസ്റ്റില്‍ നിന്ന് 'അടുത്ത സുഹൃത്തുക്കളെ' തെരഞ്ഞെടുക്കുക. നിങ്ങളുടെ പോസ്റ്റ് പ്രസിദ്ധീകരിക്കാന്‍ മുകളില്‍ വലത് കോണിലുള്ള 'പങ്കിടുക' ബട്ടണില്‍ ടാപ്പ് ചെയ്യുക.

#instagram #Attention #users #Instagram #new #update

Next TV

Related Stories
പഴയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കുന്നവരുടെ എണ്ണം കുറയുന്നു

Apr 28, 2025 09:41 PM

പഴയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കുന്നവരുടെ എണ്ണം കുറയുന്നു

പഴയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കുന്നവരുടെ എണ്ണം കുറയുന്നതായി മോട്ടോര്‍ വാഹന...

Read More >>
Top Stories










Entertainment News