#UPI | ഒന്നര മാസം കഴിഞ്ഞാൽ ഫോൺപേ, ഗൂഗിൾ പേ ഉപയോഗിക്കാൻ കഴിഞ്ഞേക്കില്ല; ഉപയോക്താക്കൾ ജാഗ്രതൈ!

#UPI | ഒന്നര മാസം കഴിഞ്ഞാൽ ഫോൺപേ, ഗൂഗിൾ പേ ഉപയോഗിക്കാൻ കഴിഞ്ഞേക്കില്ല; ഉപയോക്താക്കൾ ജാഗ്രതൈ!
Nov 16, 2023 01:55 PM | By Athira V

ഇന്ന് വളരെ ജനകീയമായിട്ടുള്ള പേയ്മെന്റ് രീതിയാണ് യുപിഐ. രാജ്യത്തെ ഡിജിറ്റൽ പേയ്‌മെന്റുകളിൽ വിപ്ലവം സൃഷ്ടിച്ച തത്സമയ പേയ്‌മെന്റ് സംവിധാനമാണിത്. ഉപയോക്താക്കൾക്ക് ഒരു ബാങ്ക് അക്കൗണ്ടിൽ നിന്ന് മറ്റൊന്നിലേക്ക് സ്മാർട്ട്‌ഫോണുകൾ വഴി വളരെ എളുപ്പത്തിൽ പണം കൈമാറാം.

യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് അഥവാ യുപിഐ. നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് ഇത് വികസിപ്പിച്ചെടുത്തത്. ഇപ്പോഴിതാ യുപിഐ പേയ്‌മെന്റുകളെ കുറിച്ച് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയിരിക്കുമാകയാണ് എൻസിപിഐ.

എല്ലാ ബാങ്കുകളും, ഫോൺപേ, ഗൂഗിൾ പേ പോലുള്ള മൂന്നാം കക്ഷി ആപ്പുകളും പ്രവർത്തനരഹിതമായ യുപിഐ ഐഡി ക്ലോസ്‌ ചെയ്യാനൊരുങ്ങുകയാണ്. ഒരു വർഷമായി ഇടപാട് നടത്താത്ത ഐഡികൾ ബ്ലോക്ക് ചെയ്യാൻ നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) എല്ലാ ബാങ്കുകളോടും തേർഡ് പാർട്ടി ആപ്പുകളോടും നിർദ്ദേശിച്ചിട്ടുണ്ട്. ഇതിനായി ഡിസംബർ 31 വരെ എൻപിസിഐ സമയം അനുവദിച്ചിട്ടുണ്ട്.

യുപിഐ ഐഡി ക്യാൻസൽ ആകാതിരിക്കാൻ ഉപയോക്താക്കൾ ഈ തീയതിക്ക് മുമ്പ് നിങ്ങളുടെ യുപിഐ ഐഡി സജീവമാക്കണം. അതേസമയം ഉപയോക്താക്കളുടെ യുപിഐ ഐഡി നിർജ്ജീവമാക്കുന്നതിന് മുമ്പ് ബാങ്ക് ഇമെയിൽ വഴിയോ സന്ദേശത്തിലൂടെയോ ഉപയോക്താക്കൾക്ക് ഒരു അറിയിപ്പ് നൽകും.

എൻപിസിഐയുടെ ഈ നടപടിയോടെ, യുപിഐ ഇടപാടുകൾ മുമ്പത്തേക്കാൾ സുരക്ഷിതമാകും. കൂടാതെ, തെറ്റായ ഇടപാടുകളും നിർത്തലാക്കും. എൻപിസിഐയുടെ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, എല്ലാ തേർഡ് പാർട്ടി ആപ്പുകളും ബാങ്കുകളും നിഷ്‌ക്രിയ ഉപഭോക്താക്കളുടെ യുപിഐ ഐഡിയും അതുമായി ബന്ധപ്പെട്ട മൊബൈൽ നമ്പറും പരിശോധിക്കും.

ഒരു വർഷത്തേക്ക് ഈ ഐഡിയിൽ നിന്ന് ഏതെങ്കിലും തരത്തിലുള്ള ക്രെഡിറ്റോ ഡെബിറ്റോ ചെയ്തിട്ടില്ലെങ്കിൽ, അത് ക്ലോസ് ചെയ്യും. ജനുവരി ഒന്ന് മുതൽ ഉപയോക്താവിന് ഈ ഐഡി ഉപയോഗിച്ച് ഇടപാടുകൾ നടത്താൻ കഴിയില്ല.

#upi #new #rules #npci #issued #rules #regarding #transactions

Next TV

Related Stories
പഴയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കുന്നവരുടെ എണ്ണം കുറയുന്നു

Apr 28, 2025 09:41 PM

പഴയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കുന്നവരുടെ എണ്ണം കുറയുന്നു

പഴയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കുന്നവരുടെ എണ്ണം കുറയുന്നതായി മോട്ടോര്‍ വാഹന...

Read More >>
Top Stories










Entertainment News