തലശ്ശേരി: (truevisionnes.com) ഇവിടെ സാഗര തീരത്ത് നഗരത്തിലെ രാവുകൾക്ക് നിറം പിടിച്ചിരിക്കുകയാണ്. സന്ധ്യ മയങ്ങിയാൽ ഇരുട്ടല്ല. പല നിറങ്ങൾ തെളിയും,വർണവിളക്കുകൾ കൊണ്ട് മുഴപ്പിലങ്ങാട് അലങ്കരിച്ചു. പലനിറങ്ങളിൽ സാഗരതീരം ഇങ്ങനെ തിളങ്ങി നിൽക്കുകയാണ്. കൊച്ചിക്കു ബിനാലെയെങ്കില്‍ കണ്ണൂരിന് ബീച്ച് ദസറ തന്നെ ആഘോഷം. തലശ്ശേരിയുടെ മണ്ണിൽ നിറങ്ങളുടെയും കാഴ്ചകളുടെയും സംഗീതത്തിന്റെയും വിരുന്നൊരുക്കി,

രണ്ടാഴ്ചക്കാലം നീണ്ടു നിന്ന ദസറ ഫെസ്റ്റ് നിറമുള്ള ഓര്‍മകള്‍ നല്‍കി സമാപനത്തിലേക്കടുക്കുകയാണ്. ജനലക്ഷങ്ങൾ നെഞ്ചേറ്റിയ ബീച്ച് ദസറക്ക് 29 ഞായർ പ്രൌഢഗംഭീര സമാപനം. ആവേശത്തേരിലേറാൻ സമാപന ദിവസമായ ഞായറാഴ്ച്ച ബിനാലെ ഓഫ് ആർട്ട് 2k 23 മ്യൂസിക്കൽ ഫൗണ്ടൈൻ ഒരുക്കുന്ന ഡിജെ & വാട്ടർ ഡ്രംസ് മെഗാ ഷോയിലേക്ക് നിങ്ങളെ ഏവരെയും ദസറ സ്വാഗതം ചെയ്യുന്നു.
#Dussehra #DJ & WaterDrums #MegaShow #Come ....# Let's #participate #fill #joy
