തലശ്ശേരി : (www.truevisionnews.com) ഒരിക്കൽ വന്ന് പോയവർ വീണ്ടും വരുന്നു. വൈവിധ്യ ഉത്സവങ്ങൾ സമ്മാനിക്കുന്ന ബീച്ച് ദസറ നാടിന്റെ ഖൽബിനിടമായി മാറുന്നു. കുട്ടികളും കുടുംബങ്ങളും മാത്രമല്ല യുവതി യുവാക്കളും തങ്ങളുടെ സായാഹ്നം ചിലവഴിക്കാൻ മുയപ്പിലങ്ങാട്ട് ബീച്ച് ദസറയിലേക്ക് ഒഴുകിയെത്തുന്നു.

ഇന്ന് 18 ന് വൈകിട്ട് മാപ്പിളപ്പാട്ടിന്റെ രാജകുമാരൻ താജുദ്ധീൻ വടകര നയിക്കുന്ന ഗാനസന്ധ്യ അരങ്ങേറും. ഖൽബാണ് ഫാത്തിമയെന്ന ഒറ്റ ഗാനത്തിലൂടെ മലയാളി മനസ് കീഴടക്കിയ താജുക്കയും സംഘവും ഇന്ന് തകർക്കും.
മുഴപ്പിലങ്ങാടിനെ ഹരം കൊള്ളിക്കാൻ ആസ്വാദകരുടെ അഭിരുചിക്കനുസരിച്ച് പഴയതും പുതിയതുമായ ഗാനങ്ങൾ കോർത്തിണക്കിയ താജുദ്ധീൻ നൈറ്റ്. പാടിത്തുടങ്ങിയാൽപ്പിന്നെ സാധാരണക്കാരന്റെ പുരയും സുൽത്താന്റെ സദസും ഒരുപോലെയെന്ന് ആവർത്തിച്ച് ലളിത വഴിയിൽ സഞ്ചരിച്ച പാട്ടുകാരൻ, ജനങ്ങളുടെ മനം കവരാൻ മാപ്പിളപ്പാട്ടിന്റെ വശ്യമനോഹരമായ ഈണങ്ങൾ ബീച്ച് ദാസറയിൽ.
സിനി ആർട്ടിസ്റ്റ് അനിലേഷ് ഹർഷ , ഐഡിയ സ്റ്റാർ സിംഗർ ഫെയിം അരുൺ കുമാർ എന്നിവർ നയിക്കുന്ന ഡാൻസ് ഹങ്കാമയും മ്യൂസിക്കൽ എൻ്റർടെയ്ൻമെൻ്റ് ഷോ 19 ന് നടക്കും. 20 ന് കൈരളി ഫ്രെയിം ശിഹാബ് ശഹാന നയിക്കുന്ന കപ്പിൾ മ്യൂസിക്കൽ ഷോ വേറിട്ട അനുവമാകും.
21 ന് നാടൻ പാട്ട് മത്സരവും കുട്ടികൾക്കുള്ള പുഞ്ചിരി മത്സരവും നടക്കും. 22 ന് ഡിസൈനർ ഷോ ദസറ മ്യൂസിക്ക് ഫെസ്റ്റ് 23 നും പ്രമുഖ നർത്തകിമാർ അവതരിപ്പിക്കുന്ന വിജയദശമി സംഗീത നിശ 24 ന് അരങ്ങേറും. 25 മുടിയൻ ഡിജെ അരങ്ങ് തകർക്കും.
26 ന് ഫൈസൽ തായനേരി നയിക്കുന്ന ഗാന നിശയും 27 ന് അഷ്ക്കർ കലാഭവൻ നയിക്കുന്ന മാജിക്ക് ഡാൻസും 28 ന് ഇശൽ നൈറ്റും വിരുന്നൊരുക്കും.
29 ന് മെഗാ സ്റ്റേജ് ഷോയോടെ സമാപിക്കും. നഗരത്തിന്റെ പാരമ്പര്യത്തിലും ഐക്യത്തിലും ആഹ്ലാദിക്കാൻ ആളുകളെ ഒരുമിച്ച് കൊണ്ടുവരുന്ന ഊർജ്ജസ്വലവും സാംസ്കാരിക സമ്പന്നവുമായ ഒരു ആഘോഷമായിരിക്കും ഈ ദസറ.
ആകർഷകമായ സാംസ്കാരിക പ്രകടനങ്ങൾ, മഹത്തായ ഘോഷയാത്രകൾ, കലാ പ്രദർശനങ്ങൾ, പാചക ആനന്ദങ്ങൾ, ശുചിത്വത്തോടുള്ള പ്രതിബദ്ധത എന്നിവയാൽ കണ്ണൂരിന്റെ ചൈതന്യത്തെ ഈ ഉത്സവം ഉൾക്കൊള്ളുന്നു.
നഗരത്തിന്റെ പൈതൃകത്തിൽ മുഴുകാനും പുതിയ സുഹൃത്തുക്കളെ കണ്ടെത്താനും ശാശ്വതമായ ഓർമ്മകൾ സൃഷ്ടിക്കാനുമുള്ള അവസരമാണിത്. ബിസിനസ് എക്സ്പോ, ഫ്ലവർ ഷോ, ഫാഷൻ ഡിസൈനർ ഷൊ, ബ്രൈഡൽ കോംപറ്റീഷൻ, അമ്യൂസ്മെന്റ് പാർക്ക്, ചിൽഡ്രൻസ് പാർക്ക്, ഫാമിലി ഗെയിംസ്, 12 D സിനിമ, സ്റ്റേജ് ഷോ, കൾച്ചറൽ ഇവന്റ്, ഫുഡ് കോർട്ട് കണ്ണൂർ ദസറയിൽ, ഈ ശ്രദ്ധേയമായ സംഭവത്തെ നിർവചിക്കുന്ന സന്തോഷവും ഉന്മേഷവും സാംസ്കാരിക സമൃദ്ധിയും ബീച്ച് ദസറയിൽ അനുഭവിക്കൂ
#BeachDussehra #Khalb #Dussehra #Tajuddeen, #prince #Mappilapat #today #BeachDussehra
