തലശ്ശേരി : (gccnews.in) മുഴപ്പിലങ്ങാട് ബീച്ച് ദസറയിൽ സംഘടിപ്പിച്ച ബ്രൈഡൽ ബ്യൂട്ടി കോണ്ടക്സ്സ്റ്റിൽ സുന്ദരിമാരിൽ സുന്ദരിയിയി പ്രിയ പി കാഞ്ഞങ്ങാട് ഒന്നാമതെത്തി.

ചമഞ്ഞൊരുക്കാൻ ചമയക്കാർ മത്സരിച്ച വേദിയിലാണ് പ്രിയ പി കാഞ്ഞങ്ങാട് ജേതാവായത്. രണ്ടാം സ്ഥാനം ദിവ്യ ധർമടത്തിനും മൂന്നാം സ്ഥാനം അനു അഴിക്കോടും നേടി.
ഒക്ടോബർ 16 -ന് ഓൾ കേരള ബ്യൂട്ടി മെയ്‌ക്കേഴ്സ് അസോസിയേഷനാണ്, മലബാറിലെ ബ്യൂട്ടീഷന്മാരുടെ കലാവൈഭവം പ്രകടമാകുന്നതിനുള്ള മത്സരം സംഘടിപ്പിച്ചത്. ചമഞ്ഞൊരുങ്ങാൻ ആർക്കാണ് ഇഷ്ടമല്ലാത്തത്.
ചമയത്തിൽ പുതിയ ട്രെൻഡുകൾ സജീവമായ ഈ കാലത്ത് ബ്രൈഡൽ ബ്യൂട്ടിയെ ഒരുക്കുക എന്നതായിരുന്നു ചലഞ്ച്. മത്സരിക്കാനെത്തിയതാകട്ടെ ഒട്ടനവധി ബ്യൂട്ടീഷ്യൻ മാരും. കാല ദേശ വർണ്ണ ഭേദമന്യേ മത്സരാത്ഥികൾ ഒരുങ്ങി, പാരമ്പര്യത്തിനൊപ്പം പുതിയ കാഴ്ചകൾ കൂടി സമന്ന്വയിച്ചതോടെ വിധി കർത്താക്കളും ബുദ്ധിമുട്ടി.
മേക്കപ്പിനും, മേക്കപ്പ് ആർട്ടിസ്റ്റുകൾക്കും ഏറെ സ്വീകാര്യത ലഭിക്കുന്ന ഈ കാലഘട്ടത്തിൽ ഇവർ സംഘടിപ്പിച്ച മത്സരത്തിലുമില്ല മോടിയിൽ വിട്ടുവീഴ്ച.
കടുത്ത പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന സാഹചര്യത്തിൽ ഇത്തരം സംരംഭങ്ങൾക്ക് കൂടുതൽ ആത്മവിശ്വാസവും പിന്തുണയും നൽകുക എന്ന ലക്ഷ്യത്തോടെയാണ് അസോസിയേഷൻ ഇത്തരമൊരു മത്സരം ഒരുക്കിയത്
#BridalBeautyContext #BridalBeauty #Context #Among #beauties #Priya #first #Divya #Anu #second #third
