#posco | പീഡനത്തിനിരയായ 14 കാരി വിദ്യാര്‍ത്ഥിനി പ്രസവിച്ചു; 56 കാരന്‍ അറസ്റ്റില്‍

#posco | പീഡനത്തിനിരയായ 14 കാരി വിദ്യാര്‍ത്ഥിനി പ്രസവിച്ചു; 56 കാരന്‍ അറസ്റ്റില്‍
Oct 14, 2023 12:19 PM | By VIPIN P V

വയനാട്: (www.truevisionnews.com) വയനാട്ടിലെ ഒരു പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പീഡനത്തിനിരയായ പതിനാല്കാരിയായ വിദ്യാര്‍ത്ഥിനി പെണ്‍കുഞ്ഞിന് ജന്മം നല്‍കി.

ഇന്നലെയാണ് സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസിയായ അന്‍പത്താറ് വയസുകാരനെ പോക്‌സോ കുറ്റം ചുമത്തി പോലീസ് അറസ്റ്റു ചെയ്തു.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു. വയറുവേദന അനുഭവപ്പെട്ട കുട്ടിയെ രക്ഷിതാക്കള്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടി ഒന്‍പത് മാസം ഗര്‍ഭിണിയാണെന്നുള്ള വിവരം അറിയുന്നത്. ഏറെ വൈകാതെ കുട്ടി പ്രസവിക്കുകയും ചെയ്തു.

ഇത്തരം വാര്‍ത്തകള്‍ രക്ഷിതാക്കള്‍ക്കുള്ള ഒരു മുന്നറിയിപ്പായി മാത്രം നല്‍കുന്നതാണ്. അതിജീവിതയെ തിരിച്ചറിയാന്‍ ഇടയാക്കുമെന്നതിനാലാണ് പ്രതിയുടേയും മറ്റും വിശദാംശങ്ങള്‍ നല്‍കാത്തത്.

#Abused #student #birth #56 year #oldman #arrested

Next TV

Related Stories
Top Stories