#bodyfound | കണ്ണൂരിൽ അമ്മയും മകളും വീട്ടിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ്

#bodyfound | കണ്ണൂരിൽ അമ്മയും മകളും വീട്ടിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ്
Apr 29, 2024 11:29 AM | By Athira V

കണ്ണൂർ: ( www.truevisionnews.com  ) ‌അമ്മയേയും മകളേയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ കൊറ്റാളിക്കാവിനു സമീപം പോസ്റ്റ് ഓഫിസിനുസംഭവം. സുവിഷത്തിൽ സുനന്ദ വി.ഷേണായി (78), മകൾ ദീപ വി.ഷേണായി (44) എന്നിവരാണ് മരിച്ചത്.

മൃതദേഹങ്ങൾക്ക് മൂന്നു ദിവസത്തെ പഴക്കമുണ്ട്. പൊലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങി. സുനന്ദയുടെ മൃതദേഹം ഡൈനിങ് ഹാളിലും ദീപയുടെ മൃതദേഹം അടുക്കളയിലും കിടക്കുന്ന നിലയിലായിരുന്നു.

പരേതനായ വിശ്വനാഥ ഷേണായിയാണ് സുനന്ദയുടെ ഭർത്താവ്. ദീപ അവിവാഹിതയാണ്.

മരിച്ചവർ മംഗലാപുരം സ്വദേശികളാണെന്ന് നാട്ടുകാർ പറയുന്നു. പത്തു വർഷത്തോളമായി ഇവിടെയാണ് താമസം. നാട്ടുകാരുമായി വലിയ ബന്ധമുണ്ടായിരുന്നില്ല.

മൂന്നു ദിവസം മുൻപ് ഇവർ വോട്ടു ചെയ്യാനായി പോയിരുന്നു. അതിനു ശേഷം ഇവരെ ആരും പുറത്തു കണ്ടിട്ടില്ല.

രണ്ടു ദിവസമായി വീട് അടച്ചിട്ട നിലയിലായിരുന്നു. ഇന്നു രാവിലെ ദുർഗന്ധം വമിക്കാൻ തുടങ്ങിയതോടെ അയൽവാസികളിൽ ചിലർ വന്നു നോക്കിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

വീട്ടിലെ ഫാനും ലൈറ്റുകളും ഓൺ െചയ്ത നിലയിലായിരുന്നു. തുടർന്ന് നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചു.

#mother #daughter #discovered #deceased #home #kannur

Next TV

Related Stories
#bridebeatencase |‘പ്രതിയുടെ അമ്മ പറയുന്നത് പച്ചക്കള്ളം, മർദ്ദിച്ചത് സ്ത്രീധനം ആവശ്യപ്പെട്ടു തന്നെ’; പ്രതികരിച്ച് യുവതിയുടെ പിതാവ്

May 15, 2024 09:57 AM

#bridebeatencase |‘പ്രതിയുടെ അമ്മ പറയുന്നത് പച്ചക്കള്ളം, മർദ്ദിച്ചത് സ്ത്രീധനം ആവശ്യപ്പെട്ടു തന്നെ’; പ്രതികരിച്ച് യുവതിയുടെ പിതാവ്

മകളെ മർദ്ദിച്ചുവെന്ന് രാഹുൽ തന്നെ സമ്മതിച്ചിരുന്നു. രാഹുലിന്റെ വിവാഹം നേരത്തെ കഴിഞ്ഞിരുന്നുവെന്ന്...

Read More >>
#communalwhatsappmessage |വടകരയിലെ വർഗീയ വാട്‌സാപ്പ് സന്ദേശം; കേസെടുത്തിട്ട് 20 ദിവസം, അന്വേഷണത്തില്‍ മെല്ലെപ്പോക്ക്‌

May 15, 2024 09:35 AM

#communalwhatsappmessage |വടകരയിലെ വർഗീയ വാട്‌സാപ്പ് സന്ദേശം; കേസെടുത്തിട്ട് 20 ദിവസം, അന്വേഷണത്തില്‍ മെല്ലെപ്പോക്ക്‌

വാട്‌സാപ്പ് സന്ദേശത്തിൽ വടകര പോലീസ് രജിസ്റ്റർചെയ്ത രണ്ടുകേസുകളിലും അന്വേഷണം ഇഴയുകയാണ്....

Read More >>
#bridebeatencase |പന്തീരാങ്കാവ് ഗാർഹിക പീഡനം: തര്‍ക്കം തുടങ്ങിയത് ഫോണിലെ മെസേജിനെ ചൊല്ലി, മകൻ മര്‍ദ്ദിച്ചെന്ന് അമ്മ ഉഷ

May 15, 2024 09:01 AM

#bridebeatencase |പന്തീരാങ്കാവ് ഗാർഹിക പീഡനം: തര്‍ക്കം തുടങ്ങിയത് ഫോണിലെ മെസേജിനെ ചൊല്ലി, മകൻ മര്‍ദ്ദിച്ചെന്ന് അമ്മ ഉഷ

മകൻ രാഹുൽ മര്‍ദ്ദിച്ചുവെന്നും എന്നാൽ അതിന്റെ കാരണം യുവതി ആരോപിക്കുന്നത് പോലെ സ്ത്രീധനമല്ലെന്നും രാഹുലിന്റെ അമ്മ...

Read More >>
#Birdsurvey | പക്ഷി സർവേ: ജാനകിക്കാട്ടിൽനിന്നും രണ്ട് മൂങ്ങ വർഗക്കാർ കൂടി

May 15, 2024 08:56 AM

#Birdsurvey | പക്ഷി സർവേ: ജാനകിക്കാട്ടിൽനിന്നും രണ്ട് മൂങ്ങ വർഗക്കാർ കൂടി

ജാനകിക്കാട് വന സംരക്ഷണ സമിതിയുടെയും മലബാർ നാച്ചറൽ ഹിസ്റ്ററി സോസൈറ്റിയുടെയും കോഴിക്കോഡ് ബേഡേഴ്സിന്‍റെയും സംയുക്ത ആഭിമുഖ്യത്തിലാണ് സർവേ...

Read More >>
#Kidnapped |കാസര്‍കോട് പുലര്‍ച്ച രണ്ടരയോടെ ഉറങ്ങിക്കിടന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി; കമ്മൽ മോഷ്ടിച്ച് ഉപേക്ഷിച്ചു

May 15, 2024 08:40 AM

#Kidnapped |കാസര്‍കോട് പുലര്‍ച്ച രണ്ടരയോടെ ഉറങ്ങിക്കിടന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി; കമ്മൽ മോഷ്ടിച്ച് ഉപേക്ഷിച്ചു

കുട്ടിയെ കാണാതായ വിവരം അറിഞ്ഞ് നാട്ടുകാര്‍ തിരച്ചിൽ നടത്തിയപ്പോഴാണ് ഉപേക്ഷിച്ച നിലയിൽ വീടിന് അധികം ദൂരെയല്ലാതെ കുട്ടിയെ...

Read More >>
#goondaattack | ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ലഹരിസംഘം; പാസ്റ്റർക്ക് വെട്ടേറ്റു, വീടിനുനേരെ ആക്രമണം

May 15, 2024 08:35 AM

#goondaattack | ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ലഹരിസംഘം; പാസ്റ്റർക്ക് വെട്ടേറ്റു, വീടിനുനേരെ ആക്രമണം

കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാരിയെയും ഭര്‍ത്താവിനെയും നടുറോഡില്‍ മർദ്ദിച്ചു....

Read More >>
Top Stories