(www.truevisionnews.com) പുത്തല്‍ ലുക്കില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിങ് ധോണി. 2007ലെ വിന്റേജ് ധോണിയെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലുള്ള താരത്തിന്റെ ഏറ്റവും പുതിയ ലുക്കാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

ഒരു പരസ്യ ചിത്രീകരണത്തിന് വേണ്ടിയാണ് ധോണി പഴയ ലുക്കിലേക്ക് മടങ്ങിയെത്തിയിരിക്കുന്നത്. ആദ്യമായി ഇന്ത്യന്‍ ടീമിലെത്തിയപ്പോള്‍ ധോണി മുടി നീട്ടി വളര്‍ത്തിയിരുന്നു. അന്ന് ധോണിയുടെ ഐഡിന്റിറ്റിയും അദ്ദേത്തിന്റെ നീളന്‍ മുടിയായിരുന്നു.
മികച്ച ബാറ്റിങ്ങിനും കീപ്പിങ്ങിനും ഫിറ്റ്‌നസിനുമൊപ്പം ചെമ്പന്‍ നിറത്തിലുള്ള നീളന്‍ മുടിയും ധോണിയ്ക്ക് കരിയറിൻ്റെ ആരംഭത്തിൽ തന്നെ നിരവധി ആരാധകരെയാണ് സമ്മാനിച്ചത്.
2005-06 ഇന്ത്യയുടെ പാകിസ്താന്‍ പര്യടനത്തിനിടെ അന്നത്തെ പാക് പ്രസിഡന്റായ പര്‍വേസ് മുഷറഫ് വരെ ധോണിയുടെ ലുക്കിനെ പ്രശംസിച്ചിരുന്നു.
ആ നീളന്‍ മുടി ഒരിക്കലും വെട്ടിക്കളയരുതെന്നായിരുന്നു മുഷറഫ് ആവശ്യപ്പെട്ടത്. 2007ല്‍ ഇന്ത്യ ടി20 ലോകകപ്പ് ഉയര്‍ത്തിയപ്പോള്‍ ധോണിയ്ക്ക് നീളന്‍ മുടിയായിരുന്നു.
എന്നാല്‍ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ നായകസ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ ധോണി മുടി വെട്ടുകയായിരുന്നു.
#DHONI #Dhoni's #new #hairstyle #reminiscent #olddays #Socialmedia #taken #over #vintageDhoni
