ഹാങ്ചൗ: (truevisionnews.com) ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍വേട്ട തുടര്‍ന്ന് ഇന്ത്യ മുന്നിൽ. വനിതകളുടെ ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ അന്നു റാണി സ്വര്‍ണം നേടിയതോടെ രാജ്യത്തിന്റെ ആകെ സ്വർണ്ണം പതിനഞ്ചായി. 62.92 മീറ്റര്‍ ദൂരം എറിഞ്ഞിട്ടാണ് അന്നുവിന്റെ സ്വര്‍ണനേട്ടം ലഭിച്ചിരിക്കുന്നത്.

ഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ 5000 മീറ്റര്‍ ഓട്ടത്തില്‍ ഇന്ത്യയുടെ പാറുള്‍ ചൗധരിയും സ്വര്‍ണം നേടി. പാറുള്‍ ചൗധരിയുടെ രണ്ടാം സ്വര്‍ണനേട്ടമാണിത്.
നേരത്തെ മൂവായിരം മീറ്റര്‍ സ്റ്റീപ്പിള്‍ ചെയ്‌സിലും പാറുള്‍ സ്വര്‍ണം നേടിയിരുന്നു. ഒപ്പം ട്രിപ്പിള്‍ ജംപില്‍ പ്രവീണ്‍ ചിത്രവേല്‍ വെങ്കലവും ഡെക്കാത്തലണില്‍ തേജസ്വിന്‍ ശങ്കര്‍ വെള്ളിയും നേടി.
Asian Games; Annu Rani won gold in women's javelin throw
