#heavyrain | വ്യാപക മഴ; ഡാമുകൾ നിറയുന്നു, പുതുക്കിയ മുന്നറിയിപ്പ് ഇങ്ങനെ

#heavyrain | വ്യാപക മഴ; ഡാമുകൾ നിറയുന്നു, പുതുക്കിയ മുന്നറിയിപ്പ് ഇങ്ങനെ
Oct 3, 2023 01:56 PM | By Athira V

തിരുവനന്തപുരം : ( truevisionnews.in ) സംസ്ഥാനത്ത് മണിക്കൂറുകളായി വ്യാപക മഴ തുടരുന്നു. പുതുക്കിയ കാലാവസ്ഥാ അറിയിപ്പനുസരിച്ച് കനത്ത മഴ തുടരുന്ന തിരുവനന്തപുരത്ത് ഓറഞ്ച് അലർട്ടാണ്.

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ടുമുണ്ട്. ഈ ജില്ലകളിലെല്ലാം ശക്തമായ മഴയാണ് കഴിഞ്ഞ മണിക്കൂറുകളിലെല്ലാം ലഭിക്കുന്നത്.

നെയ്യാർ നദിയിലെ അരുവിപ്പുറം സ്റ്റേഷനിൽ ജലനിരപ്പ് അപകടകരമായ നിലയിൽ ആണെന്ന് കേന്ദ്ര ജല കമ്മീഷൻഅറിയിച്ചു.

കരമന നദിയിലെ വെള്ളൈകടവ് സ്റ്റേഷൻ, പത്തനംതിട്ട അച്ചൻകോവിൽ നദിയിലെ തുമ്പമൺ സ്റ്റേഷൻ, കോട്ടയം മണിമല നദിയിലെ കല്ലൂപ്പാറ സ്റ്റേഷൻ എന്നിവിടങ്ങളിലും ജാഗ്രത നിർദേശം ഉണ്ട്.

#widespread #rain #Dams #fillingup #updated #warning

Next TV

Related Stories
Top Stories