#foreignliquor | ഇന്ന് മുതൽ വില കൂടും; വിദേശമദ്യത്തിന്റെയും വിദേശനിർമിത വൈനിന്റെയും വില വർധിക്കും

#foreignliquor | ഇന്ന് മുതൽ വില കൂടും; വിദേശമദ്യത്തിന്റെയും വിദേശനിർമിത വൈനിന്റെയും വില വർധിക്കും
Oct 3, 2023 01:10 PM | By Athira V

തിരുവനന്തപുരം : ( truevisionnews.in ) സംസ്ഥാനത്ത് വിദേശനിർമിത വിദേശമദ്യത്തിന്റെയും വിദേശനിർമിത വൈനിന്റെയും വില ഇന്ന് മുതൽ കൂടും. മദ്യ കമ്പനികൾ ബവ്‌റിജസ് കോർപറേഷന് നൽകേണ്ട വെയർഹൗസ് മാർജിൻ 14 ശതമാനമായും ഷോപ്പ് മാർജിൻ 20 ശതമാനമായും വർധിക്കും.

വിദേശത്തു നിർമിക്കുന്ന മദ്യത്തിനും വൈനിനും ഒരേ നിരക്കിലായിരിക്കും ഇനി മാർജിൻ. നിലവിൽ വിദേശനിർമിത മദ്യത്തിന് വെയർഹൗസ് മാർജിൻ 5 ശതമാനവും വിദേശ വൈനിന് 2.5 ശതമാനവുമാണ്. ഷോപ്പ് മാർജിൻ യഥാക്രമം 3 ശതമാനവും 5 ശതമാനവുമാണ്.

രണ്ടിനത്തിലുമായി ഒറ്റയടിക്കു വൻ വർധന വരുന്നതോടെ വില കുത്തനെ ഉയരും. നിലവിൽ 1800 രൂപ മുതലാണു കേരളത്തിൽ വിദേശനിർമിത മദ്യം ലഭ്യമാകുന്നതെങ്കിൽ ഇനി 2500 രൂപയിൽ താഴെയുള്ള ബ്രാൻഡ് ഉണ്ടാകില്ല.

#foreign #liquor #price #increase #today

Next TV

Related Stories
Top Stories