#aircrash | സിംബാബ്‌വെയില്‍ സ്വകാര്യ വിമാനം തകർന്നുവീണു ; ഇന്ത്യൻ വ്യവസായിയും മകനും കൊല്ലപ്പെട്ടു

#aircrash | സിംബാബ്‌വെയില്‍ സ്വകാര്യ വിമാനം തകർന്നുവീണു ; ഇന്ത്യൻ വ്യവസായിയും മകനും കൊല്ലപ്പെട്ടു
Oct 3, 2023 11:15 AM | By Vyshnavy Rajan

ജൊഹാനസ്ബർഗ് : (www.truevisionnews.com) സിംബാബ്‌വെയില്‍ സ്വകാര്യ വിമാനം തകർന്ന് മരിച്ചവരിൽ ഇന്ത്യൻ കോടീശ്വരൻ ഹർപാൽ രൺധാവയും 22 വയസ്സുള്ള മകനും ഉൾപ്പെട്ടതായി റിപ്പോർട്ട്.

തെക്കുപടിഞ്ഞാറൻ സിംബാബ്‌വെയിലെ വജ്രഖനിക്ക് സമീപമാണ് ഹർപാൽ രൺധാവയും മകന്‍ അമേർ കബീർ സിങ് രൺധാവയും സഞ്ചരിച്ച വിമാനം തകർന്നുവീണത്. വെള്ളിയാഴ്ച നടന്ന അപകടത്തിൽ ഇവരടക്കം ആറ് പേർ കൊല്ലപ്പെട്ടത്.

സ്വർണവും കൽക്കരിയും നിക്കലും ചെമ്പും ശുദ്ധീകരിക്കുന്ന ഖനന കമ്പനിയായ റിയോസിമിന്‍റെ ഉടമയാണ് ഹർപാൽ രൺധാവ. റിയോസിമിന്‍റെ തന്നെ ഉടമസ്ഥതയിലുള്ള സെസ്‌ന 206 ഒറ്റ എഞ്ചിൻ വിമാനം , ഹരാരെയിൽ നിന്ന് കമ്പനിക്ക് പങ്കാളിത്തമുള്ള മുറോവ വജ്രഖനിയിലേക്ക് പറക്കുന്നതിനിടെയാണ് തകർന്നത്.

മുറോവ വജ്ര ഖനിക്ക് സമീപം തന്നെയാണ് വിമാനം തകർന്നത്. വിമാനത്തിന് സാങ്കേതിക തകരാർ അനുഭവപ്പെടുകയും ആകാശത്തുവച്ച് പൊട്ടിത്തെറിച്ച് സ്വമഹാൻഡെ മേഖലയിലെ പീറ്റർ ഫാമിലേക്ക് പതിക്കുകയുമായിരുന്നു എന്നാണ് പോലീസ് വൃന്ദങ്ങൾ നല്‍കുന്ന വിവരം.

മരിച്ചവരുടെ പേരുകൾ പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല, എന്നാൽ രൺധാവയുടെ സുഹൃത്തും മാധ്യമപ്രവർത്തകനുമായ ഹോപ്‌വെൽ ചിനോനോ അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. രൺധാവയുടെയും മകന്റെയും അനുസ്മരണ ചടങ്ങ് അറിയിച്ചുകൊണ്ട് ചിനോനോ ഒരു ട്വീറ്റും പങ്കുവെച്ചിട്ടുണ്ട്

#aircrash #Private #planecrashes #Zimbabwe; #Indian #businessman #his #son #killed

Next TV

Related Stories
പൊകഞ്ഞത്‌ അഞ്ച് നാൾ, പിടിച്ചെടുത്ത 20 ടണ്‍ കഞ്ചാവ് നഗരമധ്യത്തിലിട്ട് കത്തിച്ച് പൊലീസ്

May 8, 2025 08:53 PM

പൊകഞ്ഞത്‌ അഞ്ച് നാൾ, പിടിച്ചെടുത്ത 20 ടണ്‍ കഞ്ചാവ് നഗരമധ്യത്തിലിട്ട് കത്തിച്ച് പൊലീസ്

20 ടണ്‍ കഞ്ചാവ് നഗരമധ്യത്തിലിട്ട് കത്തിച്ച് പൊലീസ്...

Read More >>
ഇന്ത്യയ്ക്കും പാകിസ്ഥാനും ആയുധങ്ങൾ നൽകുന്നത് ആരാണ്?

May 8, 2025 11:18 AM

ഇന്ത്യയ്ക്കും പാകിസ്ഥാനും ആയുധങ്ങൾ നൽകുന്നത് ആരാണ്?

ഇന്ത്യയുടേയും പാകിസ്ഥാനിന്റെയും ആയുധ ഇറക്കുമതി...

Read More >>
'സുരക്ഷയ്ക്ക് സമാധാനമാണ് ഏക മാർഗം', ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ കുറയ്ക്കണം -മലാല യൂസഫ്‌സായ്

May 8, 2025 11:16 AM

'സുരക്ഷയ്ക്ക് സമാധാനമാണ് ഏക മാർഗം', ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ കുറയ്ക്കണം -മലാല യൂസഫ്‌സായ്

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ കുറയ്ക്കണമെന്ന് മലാല...

Read More >>
Top Stories