കോഴിക്കോട് : ( truevisionnews.com ) യു.ഡി.എഫ്. ഭരണസമിതിക്ക് കീഴിലുള്ള കുറ്റ്യാടി മരുതോങ്കര സര്‍വ്വീസ് സഹകരണ ബാങ്കില്‍ വിജിലന്‍സ് പരിശോധന.

കോഴ വാങ്ങി നിയമനം നടത്തിയെന്ന പരാതിയാണ് സഹകരണ വിജിലന്‍സിന്റെ പരിശോധന. 2017- ല്‍ ബാങ്കില്‍ പ്യൂണ്‍, നൈറ്റ് വാച്ചര്‍, പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികളില്‍ നിയമനം നടത്തിയത് കോഴ വാങ്ങിയാണ് എന്നതാണ് അരീക്കര അസീസ് എന്നയാൾ വിജിലന്‍സിന് നല്‍കിയ പരാതി.
പോലീസ് വിജിലന്‍സ് പരാതിയില്‍ പ്രഥമിക അന്വേഷണം നടത്തിയശേഷം പരാതി സഹകരണ വകുപ്പ് വിജിലന്‍സിന് കൈമാറുകയായിരുന്നു.
#Kozhikkode #bribery #complaint #Vigilance #inspection #Maruthonkara #CooperativeBank
