#AsianGames | ഏഷ്യൻ ​ഗെയിംസ് 10 മീറ്റർ എയർ പിസ്റ്റളിൽ ഇന്ത്യയ്ക്ക് സ്വർണം

#AsianGames | ഏഷ്യൻ ​ഗെയിംസ് 10 മീറ്റർ എയർ പിസ്റ്റളിൽ ഇന്ത്യയ്ക്ക് സ്വർണം
Sep 28, 2023 10:58 AM | By Vyshnavy Rajan

ഹാങ്ചൗ : (www.truevisionnews.com) ഏഷ്യൻ ​ഗെയിംസിൽ ഇന്ത്യൻ ഷൂട്ടിങ് കരുത്തരുടെ മെഡൽവേട്ട തുടരുന്നു.

ഏഷ്യൻ ​കായിക മേളയുടെ അഞ്ചാം ദിവസം സുവർണത്തിളക്കമാണ് സറബ്ജോത് സിംഗ്, അർജുൻ സിംഗ് ചീമ, ശിവ നർവാൾ സംഘമാണ് ഇന്ത്യയ്ക്ക് അഭിമാനമായത്. 10 മീറ്റർ എയർ പിസ്റ്റളിലാണ് ഇന്ത്യൻ സംഘത്തിന്റെ നേട്ടം.

1734 പോയിന്റോടെയാണ് ഇന്ത്യൻ താരങ്ങൾ സ്വർണം നേടിയത്. ചൈനീസ് താരങ്ങൾ ഒപ്പത്തിനൊപ്പം മുന്നേറിയെങ്കിലും ഇന്ത്യൻ താരങ്ങളെക്കാൾ ഒരു പോയിന്റ് പിന്നിലായി.

10 മീറ്റർ എയർ പിസ്റ്റൾ വ്യക്തി​ഗത ഇനത്തിൽ സറബ്ജോത് സിംഗ്, അർജുൻ സിംഗ് ചീമ എന്നിവർ ഫൈനലിലും പ്രവേശിച്ചിട്ടുണ്ട്. അൽപ്പസമയത്തിനകം ഫൈനൽ മത്സരങ്ങൾ നടക്കും.

ഏഷ്യൻ ​ഗെയിംസ് ഷൂട്ടിങ്ങിൽ ഇന്ത്യൻ താരങ്ങൾ ഇതിനോടകം 13 മെഡ‍ലുകൾ നേടിക്കഴിഞ്ഞു. അതിൽ ഏഴ് മെഡലുകൾ നേടിയത് ഇന്നലെയാണ്.

ആകെ ഇന്ത്യയ്ക്ക് 24 മെഡലുകൾ സ്വന്തമാക്കാൻ കഴിഞ്ഞു. ആറ് സ്വർണവും എട്ട് വെള്ളിയും 10 വെങ്കലവും ഇന്ത്യൻ താരങ്ങൾ നേടിക്കഴിഞ്ഞു. മെഡൽ പട്ടികയിൽ ഇന്ത്യ അഞ്ചാം സ്ഥാനത്താണ്.

#AsianGames #AsianGames #10m #AirPistol #Gold #India

Next TV

Related Stories
‘ഒരു കോടി നൽകിയില്ലെങ്കിൽ കൊന്നുകളയും’; ക്രിക്കറ്റർ ഷമിക്ക് വധഭീഷണി

May 5, 2025 08:36 PM

‘ഒരു കോടി നൽകിയില്ലെങ്കിൽ കൊന്നുകളയും’; ക്രിക്കറ്റർ ഷമിക്ക് വധഭീഷണി

ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് വധഭീഷണി....

Read More >>
കെസിഎ പിങ്ക് ടി20 ടൂര്‍ണ്ണമെന്‍റ് ഇന്നുമുതല്‍

May 5, 2025 01:09 PM

കെസിഎ പിങ്ക് ടി20 ടൂര്‍ണ്ണമെന്‍റ് ഇന്നുമുതല്‍

കെസിഎ പിങ്ക് ടി20 ടൂര്‍ണ്ണമെന്‍റ്...

Read More >>
Top Stories