ഡെറാഡൂൺ: (truevisionnews.com) ഉത്തരാഖണ്ഡിൽ യുവതിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ മൂന്ന് യുവാക്കൾ അറസ്റ്റിൽ. ഗൗരവ് ബിഷ്ത്, സാഗർ ധാമി, അമൻ ഏരി എന്നിവരാണ് അറസ്റ്റിലായത്. ഉധംസിംങ് നഗർ ജില്ലയിലെ കോട്വാലിലെ ലോഹ്യഹെഡ് റോഡിലാണ് സംഭവം ഉണ്ടായത് .

സംഭവത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. രാത്രി റോഡിലൂടെ നടന്ന് പോയ യുവതിയെ ബൈക്കിലെത്തിയവർ അപമാനിക്കുകയും . യുവതിയെ പിന്തുടർന്ന് പിന്നിൽ നിന്ന് അടിക്കുകയും അത് വിഡിയോ എടുക്കുകയും ചെയ്തു.
യുവതിയെ മർദിച്ച ശേഷം മൂന്നുപേരും സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. യുവതിയോട് അപമര്യാദയായി പെരുമാറിയതിന് ഇവർക്കെതിരെ ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തു. പ്രതികൾ ഖത്തിമ സ്വദേശികളാണെന്നാണ് സൂചന.
#indecency #with #youngwoman #Three youths #arrested
