കൊച്ചി : (www.truevisionnews.com) തങ്ങളുടെ നിക്ഷേപ യാത്രയില്‍ നഷ്ടസാധ്യതാ വിശകലനം വഹിക്കുന്ന പങ്കിനെ കുറിച്ച് 89 ശതമാനം നിക്ഷേപകര്‍ക്കും അവബോധമുണ്ടെന്ന് ആക്സിസ് മ്യൂച്വല്‍ ഫണ്ട് സംഘടിപ്പിച്ച സര്‍വേ ചൂണ്ടിക്കാട്ടുന്നു.

മ്യൂച്വല്‍ ഫണ്ടുകളുടെ നഷ്ടസാധ്യത വിലയിരുത്താന്‍ റിസ്ക് ഓ മീറ്റര്‍ പ്രയോജനപ്പെടുത്തുന്നതിനെ കുറിച്ച് സര്‍വേയില്‍ പ്രതികരിച്ച 55 ശതമാനം പേര്‍ക്കും അറിയില്ലെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
വ്യക്തിഗത നഷ്ട സാധ്യത വിലയിരുത്താനുള്ള റിസ്ക്ക് പ്രൊഫൈലറിനെ കുറിച്ച് അറിവില്ലാത്തത് 69 ശതമാനം പേര്‍ക്കാണ്. നഷ്ടസാധ്യതാ വിശകലനത്തെ കുറിച്ചുള്ള അവബോധത്തിന്‍റെ തോത് മനസിലാക്കാനായി രാജ്യത്തുടനീളമായുള്ള 1700 ആക്സിസ് മ്യൂച്വല്‍ ഫണ്ട് നിക്ഷേപകരിലാണ് സര്‍വേ നടത്തിയത്.
നിക്ഷേപത്തില്‍ സഹായിക്കുന്നതോടൊപ്പം മ്യൂച്വല്‍ ഫണ്ട് നിക്ഷേപവുമായി ബന്ധപ്പെട്ട വിവിധ വസ്തുതകള്‍ മനസിലാക്കാന്‍ പിന്തുണ നല്‍കുന്നതിലും ആക്സിസ് മ്യൂച്വല്‍ ഫണ്ട് തങ്ങളുടെ ഉത്തരവാദിത്തം മനസിലാക്കുന്നുണ്ടെന്ന് ആക്സിസ് എഎംസി മാനേജിങ് ഡയറക്ടറും സിഇഒയുമായ ബി ഗോപകുമാര്‍ പറഞ്ഞു.
നഷ്ടസാധ്യതാ വിലയിരുത്തലിന്‍റെ പ്രാധാന്യം 89 ശതമാനം നിക്ഷേപകര്‍ക്കും അറിയാമെങ്കിലും വെറും 27 ശതമാനം നിക്ഷേപകര്‍ മാത്രമേ നിക്ഷേപത്തിനു മുന്‍പ് യഥാര്‍ത്ഥത്തില്‍ തങ്ങളുടെ നിക്ഷേപത്തിനു മുന്‍പ് ഇത്തരം പരിഗണനകള്‍ നടത്തിയിട്ടുള്ളു എന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു.
#AxisMutualFundSurvey #Axis #MutualFund #survey #found #89percent #investors #aware #importance #risk #analysis
