#AsianGames | പുരുഷ ഹോക്കിയില്‍ ഇന്ത്യയുടെ വിജയക്കുതിപ്പ്; സിംഗപ്പൂരിനെ തകർത്തു

#AsianGames | പുരുഷ ഹോക്കിയില്‍ ഇന്ത്യയുടെ വിജയക്കുതിപ്പ്; സിംഗപ്പൂരിനെ തകർത്തു
Sep 26, 2023 11:35 AM | By Vyshnavy Rajan

ഹാങ്ചൗ : (www.truevisionnews.com) ഏഷ്യൻ ​ഗെയിംസ് ഹോക്കിയിൽ ഉസ്ബെക്കിസ്ഥാനെ എതിരില്ലാത്ത 16 ​ഗോളിന് തോൽപ്പിച്ചതിന് പിന്നാലെ സിം​ഗപ്പൂരിനെയും ഇന്ത്യ തകർത്തു. ഇത്തവണ ഒരു ​ഗോൾ മാത്രമാണ് ഇന്ത്യൻ ടീം വഴങ്ങിയത്. നേടിയത് 16 ​ഗോളുകൾ.

ആദ്യ ക്വാർട്ടറിന്റെ 12-ാം മിനിറ്റിൽ ഇന്ത്യ ​ഗോളടി തുടങ്ങി.‌ മൻദീപ് സിം​ഗിലൂടെ ആണ് ഇന്ത്യ ആദ്യം ​ഗോൾ വല ചലിപ്പിച്ചത്. ആദ്യ ക്വാർട്ടർ അവസാനിക്കുമ്പോൾ ഇന്ത്യ ഒരു ​ഗോളിന് ലീഡ് ചെയ്തു.

രണ്ടാം പകുതി മുതലാണ് ഇന്ത്യയുടെ ​ഗോൾവേട്ട തുടങ്ങിയത്. 15-ാം മിനിറ്റിൽ ലളിത് ഉപാധ്യ ​ഗോൾ രണ്ടാക്കി. 21-ാം മിനിറ്റിൽ ​ഗുജറന്ത് സിം​ഗ് ലീഡ് വീണ്ടും ഉയർത്തി. 22-ാം മിനിറ്റിൽ സുമിതും 23-ാം മിനിറ്റിൽ നായകൻ ഹർമ്മൻപ്രീത് സിം​ഗും ​ഗോളുകൾ നേടി. 30-ാം മിനിറ്റിൽ അമിത് രോഹിദാസിന്റെ ​ഗോളോടെയാണ് ഇന്ത്യ ആദ്യ പകുതി അവസാനിപ്പിച്ചത്.

രണ്ട് ക്വാർട്ടറുകൾ അവസാനിക്കുമ്പോൾ ഇന്ത്യ 6-0ത്തിന് മുന്നിലെത്തി. രണ്ടാം പകുതിയിൽ 37-ാം മിനിറ്റിൽ വീണ്ടും ​ഗോൾ പിറന്നു. ഇത്തവണ മൻപ്രീത് തന്റെ രണ്ടാം ​ഗോൾ നേടി. 38-ാം മിനിറ്റിൽ ഷംസീർ സിം​ഗ് ആയിരുന്നു ​ഗോൾ നേടിയത്.

39-ാം മിനിറ്റിൽ രണ്ടാം ​ഗോൾ നേടിയ ക്യാപ്റ്റൻ ഹർമ്മൻപ്രീത് സിം​ഗ് 40-ാം മിനിറ്റിൽ ഹാട്രിക് ​ഗോൾ പൂർത്തിയാക്കി. 42-ാം മിനിറ്റിൽ നായകന്റെ നാലാം ​ഗോൾ പിറന്നു. മൂന്ന് ക്വാർട്ടർ അവസാനിക്കുമ്പോൾ ഇന്ത്യ 11 ​ഗോളുകൾക്ക് മുന്നിലായിരുന്നു. പക്ഷേ ഇവിടെ അവസാനിപ്പിക്കാൻ ഇന്ത്യ തയ്യാറായിരുന്നില്ല.

50-ാം മിനിറ്റിൽ മൻദീപ് സിം​ഗിന്റെ ഹാട്രിക് ​ഗോൾ. 51-ാം മിനിറ്റിൽ അഭിഷേക് രണ്ട് തവണ വലകുലുക്കി. ഇന്ത്യ 14 ​ഗോളുകൾക്ക് മുന്നിൽ. ഒടുവിൽ 53-ാം മിനിറ്റിൽ സിം​ഗപ്പൂർ ആശ്വാസ ​ഗോൾ നേടി. 55-ാം മിനിറ്റിലും 56-ാം മിനിറ്റിലും ഇരട്ട ​ഗോളുമായി വരുൺ കുമാറും ഇന്ത്യൻ ടീമിന് തന്റെ സംഭാവന നൽകി.

#AsianGames #India's #streak #men'shockey #Singapore #destroyed

Next TV

Related Stories
‘ഒരു കോടി നൽകിയില്ലെങ്കിൽ കൊന്നുകളയും’; ക്രിക്കറ്റർ ഷമിക്ക് വധഭീഷണി

May 5, 2025 08:36 PM

‘ഒരു കോടി നൽകിയില്ലെങ്കിൽ കൊന്നുകളയും’; ക്രിക്കറ്റർ ഷമിക്ക് വധഭീഷണി

ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് വധഭീഷണി....

Read More >>
കെസിഎ പിങ്ക് ടി20 ടൂര്‍ണ്ണമെന്‍റ് ഇന്നുമുതല്‍

May 5, 2025 01:09 PM

കെസിഎ പിങ്ക് ടി20 ടൂര്‍ണ്ണമെന്‍റ് ഇന്നുമുതല്‍

കെസിഎ പിങ്ക് ടി20 ടൂര്‍ണ്ണമെന്‍റ്...

Read More >>
Top Stories