#marriage | ഭാര്യയുടെ കാമുകനെ നാട്ടുകാര്‍ പിടികൂടി; ഇരുവരുടെയും വിവാഹം നടത്തിക്കൊടുത്ത് ഭര്‍ത്താവ്

#marriage | ഭാര്യയുടെ കാമുകനെ നാട്ടുകാര്‍ പിടികൂടി; ഇരുവരുടെയും വിവാഹം നടത്തിക്കൊടുത്ത് ഭര്‍ത്താവ്
Sep 25, 2023 08:13 AM | By Susmitha Surendran

ലഖ്നോ: (truevisionnews.com) ഒരു ബോളിവുഡ് സിനിമയെ വെല്ലുന്ന സംഭവമാണ് കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ ദിയോറിയ ജില്ലയിലുണ്ടായത്.

ഭാര്യയെ തേടിയെത്തിയ കാമുകന് പങ്കാളിയെ വിവാഹം ചെയ്തുകൊടുത്തിരിക്കുകയാണ് ഒരു ഭര്‍ത്താവ്. ബിഹാര്‍ സ്വദേശിയായ ആകാശ് ഷാ എന്ന യുവാവ് കാമുകിയെ കാണാന്‍ ദിയോറിയിലെത്തിയപ്പോളാണ് ഭര്‍തൃവീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് ഇയാളെ പിടികൂടിയത്.

ദിയോറിയയിലെ ബരിയാർപൂർ ഗ്രാമപഞ്ചായത്തിലാണ് സംഭവം. ഒരു വര്‍ഷം മുന്‍പായിരുന്നു ബരിയാര്‍പൂര്‍ സ്വദേശിയായ യുവാവ് ബിഹാര്‍ ഗോപാല്‍ഗഞ്ച് ജില്ലയിലെ ഭോരെ ഗ്രാമത്തിൽ നിന്നുള്ള യുവതിയെ വിവാഹം കഴിക്കുന്നത്.

വിവാഹം വളരെ ഭംഗിയായി നടന്നെങ്കിലും ഒരു വര്‍ഷങ്ങള്‍ക്ക് ശേഷം വെള്ളിയാഴ്ച രാത്രി ആകാശ് യുവതിയെ തേടിയെത്തുകയായിരുന്നു. യുവതിയുടെ ഭര്‍തൃവീട്ടുകാരെ കണ്ട് ഇയാള്‍ ഓടിപ്പോകാന്‍ ശ്രമിച്ചെങ്കിലും വീട്ടുകാര്‍ ചേര്‍ന്ന് പിടികൂടി.

സമയം നാട്ടുകാരും വീടിനു മുന്നില്‍ കൂട്ടംചേര്‍ന്നു. യുവാവിനെ വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് മര്‍ദ്ദിക്കുകയും ചെയ്തു. ആകാശിന്‍റെ വിവാഹം കഴിഞ്ഞിരുന്നെങ്കിലും പഴയ കാമുകിയെ മറക്കാന്‍ കഴിയുന്നില്ലെന്ന് പറഞ്ഞാണ് യുവതിയെ തേടിയെത്തിയത്.

രണ്ടു വര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു. സംഭവം അറിഞ്ഞതോടെ ഭര്‍ത്താവ് പ്രശ്നത്തില്‍ ഇടപെടുകയും ആകാശിനെ മര്‍ദ്ദിക്കുന്നതില്‍ നിന്നും നാട്ടുകാരെ തടയുകയും ചെയ്തു.

പിന്നീട് വീട്ടുകാരെയും നാട്ടുകാരെയും സമ്മതിപ്പിച്ച് ഭാര്യയെ കാമുകനെ വിവാഹം കഴിച്ചുകൊടുക്കുകയായിരുന്നു. തുടര്‍ന്ന് ആകാശ് വന്ന അതേ മോട്ടോര്‍ സൈക്കിളില്‍ ഇരുവരെയും യാത്രയാക്കുകയും ചെയ്തു.

#natives #captured #his #wife's #lover #husband #arranged #marriage #both #ofthem

Next TV

Related Stories
'അതൊക്കെ വ്യാജമാണ്....' ;രാജ്യത്തെ മുഴുവന്‍ എടിഎമ്മുകളും സാധാരണ പോലെ പ്രവർത്തിക്കും, വിശദീകരണവുമായി പിഐബി

May 9, 2025 12:57 PM

'അതൊക്കെ വ്യാജമാണ്....' ;രാജ്യത്തെ മുഴുവന്‍ എടിഎമ്മുകളും സാധാരണ പോലെ പ്രവർത്തിക്കും, വിശദീകരണവുമായി പിഐബി

രാജ്യത്തെ എംടിഎം സെന്ററുകൾ അടച്ചിടുമെന്ന പ്രചാരണം വ്യാജമാണെന്ന് പ്രസ് ഇൻഫർമേഷൻ...

Read More >>
കനത്ത ജാഗ്രത; 27 വിമാനത്താവളങ്ങൾ അടച്ചു, 400 ലേറെ വിമാന സർവീസുകൾ റദ്ദാക്കി

May 8, 2025 11:37 AM

കനത്ത ജാഗ്രത; 27 വിമാനത്താവളങ്ങൾ അടച്ചു, 400 ലേറെ വിമാന സർവീസുകൾ റദ്ദാക്കി

ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ഉത്തരേന്ത്യ കടുത്ത...

Read More >>
Top Stories










Entertainment News