#NASA | ഒസിരിസ് റെക്‌സ് തിരിച്ചെത്തി; നാസയുടെ ഛിന്നഗ്രഹ സാമ്പിള്‍ ശേഖരണ ദൗത്യം വിജയം

#NASA | ഒസിരിസ് റെക്‌സ് തിരിച്ചെത്തി; നാസയുടെ ഛിന്നഗ്രഹ സാമ്പിള്‍ ശേഖരണ ദൗത്യം വിജയം
Sep 24, 2023 11:29 PM | By Vyshnavy Rajan

(www.truevisionnews.com) നാസയുടെ ഛിന്നഗ്രഹ സാമ്പിള്‍ ശേഖരണ ദൗത്യം വിജയം. ബെന്നു ഛിന്നഗ്രഹത്തില്‍ നിന്നുള്ള സാമ്പിള്‍ ശേഖരിച്ച് ഒസിരിസ് റെക്‌സ് തിരിച്ചെത്തി.

യുഎസിലെ യൂട്ടോ മരുഭൂമിയിലെ ടെസ്റ്റിങ് റേഞ്ചിലാണ് ഒസിരിസ് വീണത്. ഭൂമിയില്‍ നിന്നും എട്ട് കോടി കിലോമീറ്റര്‍ അകലെയുള്ള ഛിന്നഗ്രഹമാണ് ബെന്നു.

ഴ് വര്‍ഷം നീണ്ട പഠനമാണ് വിജയകരമായി പൂര്‍ത്തിയായിരിക്കുന്നത്. ബെന്നുവിന്റെ ഉപരിതരത്തില്‍ നിന്ന് ശേഖരിച്ച പൊടിപടലങ്ങളുടെ സാമ്പിളുകള്‍ ഉള്‍പ്പെടെയുമായാണ് ഒസിരിസ് റെക്‌സ് മടങ്ങിയെത്തിയിരിക്കുന്നത്.

സൗരയൂഥത്തിലെ ഏറ്റവും അപകടകരമായ പാറ എന്നറിയപ്പെടുന്ന ബെന്നുവിനെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ഈ സ്‌പേസ് ക്രാഫ്റ്റിലൂടെ മനസിലാക്കാന്‍ സാധിക്കുമെന്നാണ് ശാസ്ത്രലോകം കണക്കുകൂട്ടുന്നത്.

ഒസിരിസ് റെക്‌സില്‍ നിന്ന് ലഭിക്കുന്ന ചില സാമ്പിളുകള്‍ 4.5 ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗ്രഹങ്ങളുടെ രൂപീകരണത്തെക്കുറിച്ചുള്ള പുതിയ വിവരങ്ങള്‍ വെളിപ്പെടുത്തുമെന്ന് ശാസ്ത്രജ്ഞര്‍ പ്രതീക്ഷിക്കുന്നു.

പ്രപഞ്ചോല്‍പത്തിയെക്കുറിച്ച് മനസിലാക്കാനുള്‍പ്പെടെ പുതിയ വിവരങ്ങള്‍ സഹായിച്ചേക്കമെന്നാണ് വിലയിരുത്തല്‍.

#NASA #OsirisRex #back #NASA's #Asteroid #Sample #Collection #Mission #Succeeds

Next TV

Related Stories
പഴയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കുന്നവരുടെ എണ്ണം കുറയുന്നു

Apr 28, 2025 09:41 PM

പഴയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കുന്നവരുടെ എണ്ണം കുറയുന്നു

പഴയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കുന്നവരുടെ എണ്ണം കുറയുന്നതായി മോട്ടോര്‍ വാഹന...

Read More >>
Top Stories










Entertainment News