#Nedumbasseryairport | ടെക്നിക്കൽ തകരാർ: 120 ഓളം യാത്രക്കാരെ വിമാനത്തിൽ നിന്ന് ഇറക്കി വിട്ടു

#Nedumbasseryairport | ടെക്നിക്കൽ തകരാർ:  120 ഓളം യാത്രക്കാരെ വിമാനത്തിൽ നിന്ന് ഇറക്കി വിട്ടു
Sep 24, 2023 06:57 AM | By Susmitha Surendran

എറണാകുളം : (truevisionnews.com)  നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ യാത്രക്കാരെ വിമാനത്തിൽ നിന്ന് ഇറക്കി വിട്ടു.

120 ഓളം യാത്രക്കാരെയാണ് സൗദി എയർലൈൻസിൽ നിന്ന് ഇറക്കി വിട്ടത്. ടെക്നിക്കൽ തകരാർ മൂലം യാത്ര ആരംഭിക്കനാകില്ലെന്നാണ് അധികൃതരുടെ വിശദീകരണം.

ഇതോടെ യാത്രക്കാരുടെ വിമാന യാത്ര അനിശ്ചിതത്വത്തിലായിരിക്കുകയാണ്. എപ്പോൾ യാത്ര തുടങ്ങാൻ ആകുമെന്ന് തീരുമാനമായിട്ടില്ല.

പകരം സംവിധാനമൊരുക്കുമോ എന്ന കാര്യത്തിലും വ്യക്തത കൈവന്നിട്ടില്ല. 8.25ന് റിയാദിലേക്ക് പുറപ്പെടേണ്ട വിമാനമാണ് ടെക്നിക്കൽ തകരാർ മൂലം യാത്ര ആരംഭിക്കാനാകാത്തത്.

#Passengers #disembarked #from #plane #Nedumbassery #airport.

Next TV

Related Stories
Top Stories