കൊച്ചി: (truevisionnews.com) വൈറ്റിലയിൽ സ്വകാര്യ ബസുകള്‍ തമ്മിലുള്ള മത്സരയോട്ടത്തിനിടെ അപകടം. 19 പേർക്ക് പരിക്കേറ്റു. മത്സരയോട്ടത്തിനിടെ ബസ് ഓട്ടോയിലിടിച്ചതിനെ തുടർന്ന് ബസ് ഡ്രൈവറെ ഓട്ടോ തൊഴിലാളികൾ മർദ്ദിച്ചു.

വെറ്റില ഹബ്ബിൽ നിന്ന് പനങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന രണ്ട് സ്വകാര്യ ബസുകൾ തമ്മിലാണ് മത്സരയോട്ടമുണ്ടായത്. ഒരു ബസ് മറ്റൊരു ബസിനെ ഓവർ ടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ എതിർവശത്ത് നിന്ന് വന്ന ഓട്ടോയിൽ ഇടിക്കുകയായിരുന്നു.
ഇതിനു പിന്നാലെയാണ് സംഭവ സ്ഥലത്തുണ്ടായിരുന്ന ഓട്ടോ തൊഴിലാളികൾ ബസ് ഡ്രൈവറെ മർദ്ദിച്ചത്. സംഭവത്തിൽ ഓട്ടോ തൊഴിലാളികളെയും മത്സര ഓട്ടം നടത്തിയ ബസ് ഡ്രൈവർമാരെയും കസ്റ്റടിയിലെടുക്കാനുളള നടപടികളിലേക്ക് പൊലീസ് കടന്നിട്ടുണ്ട്.
#Accident #during #race #between #private #buses.
