#death | സുഹൃത്തുക്കളോടൊപ്പം ഞണ്ട് പിടിക്കാൻ പോയ യുവാവിനെ മുതല പിടിച്ചു

#death | സുഹൃത്തുക്കളോടൊപ്പം ഞണ്ട് പിടിക്കാൻ പോയ യുവാവിനെ മുതല പിടിച്ചു
Sep 23, 2023 05:15 PM | By MITHRA K P

(truevisionnews.com) ഞണ്ട് പിടിക്കുന്നതിനിടയിൽ മുതലയുടെ ആക്രമണത്തിൽപ്പെട്ട യുവാവിന് ദാരുണാന്ത്യം. മലേഷ്യയിലെ സബാഹ് സംസ്ഥാനത്ത് ബുധനാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. തൻജംഗ് ലാബിയാനിലെ കാംപുങ് ടിനാജിയൻ ജലാശയത്തിൽ മൂന്ന് സുഹൃത്തുക്കളോടൊപ്പം ഞണ്ടിനെ പിടിക്കുന്നതിനിടയിലാണ് മുതലയുടെ അപ്രതീക്ഷിത ആക്രമണത്തിൽ 23 കാരന് ജീവൻ നഷ്ടമായത്.

ജലാശയത്തിലെ വെള്ളത്തിനടിയിൽ പതുങ്ങിയിരുന്ന മുതല അപ്രതീക്ഷിതമായി പൊങ്ങി വരികയും യുവാവിനെ കടിച്ചെടുത്തു കൊണ്ട് പോവുകയുമായിരുന്നുവെന്ന് ഇൻഡിപെൻഡന്‍റ് റിപ്പോർട്ട് ചെയ്തു. ഒപ്പം ഉണ്ടായിരുന്ന മറ്റ് മൂന്ന് സുഹൃത്തുക്കൾ നോക്കി നിൽക്കയാണ് ഈ ദുരന്തം സംഭവിച്ചത്.

ഒപ്പം ഉണ്ടായിരുന്ന മൂന്ന് സുഹൃത്തുക്കൾ സംഭവത്തിന് ദൃക്‌സാക്ഷികളായിരുന്നെങ്കിലും യുവാവിനെ രക്ഷിക്കാൻ സാധിക്കുന്നതിന് മുൻപ് തന്നെ മുതല ജലാശയത്തിലേക്ക് മറയുകയായിരുന്നുവെന്ന് ലഹദ് ദത്തു ജില്ലാ പോലീസ് മേധാവി രോഹൻ ഷാ അഹമ്മദ് പറഞ്ഞു.

തീർത്തും അപ്രതീക്ഷിതമായ ആക്രമണം ആയിരുന്നുവെന്നും സുഹൃത്തിനെ പിടികൂടിയ ശേഷം ഞൊടിയിടയിൽ മുതല വെള്ളത്തിൽ അപ്രത്യക്ഷമായി എന്നുമാണ് സുഹൃത്തുക്കൾ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നത്.

യുവാവിന്‍റെ മൃതദേഹം നദിക്കരയിൽ നിന്നും കണ്ടെത്തിയതായും ഇടതുകൈയിലും തലയിലും കടിയേറ്റ പാടുകളും നെഞ്ചിലും കഴുത്തിന്‍റെ പിൻഭാഗത്തും പോറലുകൾ കണ്ടെത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ലഹദ് ദത്തു ആശുപത്രിയിലേക്ക് മാറ്റിയതായും പൊലീസ് പറഞ്ഞു.

നദീതീരത്ത് കൂടി സഞ്ചരിക്കുമ്പോഴും നദിക്കരയിൽ സമയം ചിലവഴിക്കുമ്പോഴും ആളുകൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് പോലീസ് മേധാവി പ്രദേശവാസികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ വർഷം ലഹദ് ദത്തുവിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യത്തെ മുതല ആക്രമണമാണ് ഈ സംഭവം.

#youngman #crabfishing #friends #killed #crocodile

Next TV

Related Stories
പൊകഞ്ഞത്‌ അഞ്ച് നാൾ, പിടിച്ചെടുത്ത 20 ടണ്‍ കഞ്ചാവ് നഗരമധ്യത്തിലിട്ട് കത്തിച്ച് പൊലീസ്

May 8, 2025 08:53 PM

പൊകഞ്ഞത്‌ അഞ്ച് നാൾ, പിടിച്ചെടുത്ത 20 ടണ്‍ കഞ്ചാവ് നഗരമധ്യത്തിലിട്ട് കത്തിച്ച് പൊലീസ്

20 ടണ്‍ കഞ്ചാവ് നഗരമധ്യത്തിലിട്ട് കത്തിച്ച് പൊലീസ്...

Read More >>
ഇന്ത്യയ്ക്കും പാകിസ്ഥാനും ആയുധങ്ങൾ നൽകുന്നത് ആരാണ്?

May 8, 2025 11:18 AM

ഇന്ത്യയ്ക്കും പാകിസ്ഥാനും ആയുധങ്ങൾ നൽകുന്നത് ആരാണ്?

ഇന്ത്യയുടേയും പാകിസ്ഥാനിന്റെയും ആയുധ ഇറക്കുമതി...

Read More >>
'സുരക്ഷയ്ക്ക് സമാധാനമാണ് ഏക മാർഗം', ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ കുറയ്ക്കണം -മലാല യൂസഫ്‌സായ്

May 8, 2025 11:16 AM

'സുരക്ഷയ്ക്ക് സമാധാനമാണ് ഏക മാർഗം', ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ കുറയ്ക്കണം -മലാല യൂസഫ്‌സായ്

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ കുറയ്ക്കണമെന്ന് മലാല...

Read More >>
Top Stories