#holiday | നബി ദിന പൊതു അവധി സെപ്റ്റംബര്‍ 28ന് നൽകണം; മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി എംഎൽഎ

#holiday | നബി ദിന പൊതു അവധി സെപ്റ്റംബര്‍ 28ന് നൽകണം; മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി എംഎൽഎ
Sep 23, 2023 03:54 PM | By Susmitha Surendran

മലപ്പുറം: (truevisionnews.com)  സംസ്ഥാനത്ത് നബി ദിനം പ്രമാണിച്ച് സെപ്റ്റംബര്‍ 28ന് പൊതു അവധി നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്ത്.

കൊണ്ടോട്ടി എംഎല്‍എയും മുസ്ലിം ലീഗ് നേതാവുമായ ടി വി ഇബ്രാഹിം ആണ് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുള്ളത്. നേരത്തെ സെപ്റ്റംബര്‍ 27നാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

മാസപ്പിറവി കാണാത്തതിനാല്‍ നബി ദിനം സെപ്റ്റംബര്‍ 28 ന് തീരുമാനിച്ച സാഹചര്യത്തിൽ പൊതു അവധി ഈ ദിവസത്തിലേക്ക് മാറ്റണമെന്നാണ് എംഎല്‍എ ആവശ്യപ്പെട്ടിട്ടുള്ളത്.

അതേസമയം, നബി ദിനം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് മഹല്ലു കമ്മിറ്റികൾ. കുട്ടികളുടെ വിവിധ കലാപരിപാടികൾ ആഘോഷത്തിന് മാറ്റ് കൂട്ടുമെങ്കിലും ദഫ് മുട്ടാണ് പ്രധാന ആകർഷണം.

ആഴ്ചകളായി തുടരുന്ന പരിശീലനം ഇപ്പോൾ അവസാന ഘട്ടത്തിലാണ്. ആഘോഷത്തിനുള്ള തയാറെടുപ്പുകൾ എല്ലാം അതിവേഗത്തിലാണ് മുന്നോട്ട് പോകുന്നത്.

ഈ മാസത്തെ ബാങ്ക് അവധികള്‍ അറിയാം

സെപ്റ്റംബർ 23, 2023- നാലാം ശനിയാഴ്ച, രാജ്യത്തുടനീളം ബാങ്കുകൾ അടഞ്ഞുകിടക്കും.

സെപ്റ്റംബർ 24, 2023- ഞായർ, പ്രതിവാര അവധി, രാജ്യത്തുടനീളം ബാങ്കുകൾ അടഞ്ഞുകിടക്കും.

സെപ്റ്റംബർ 25, 2023- ശ്രീമന്ത ശങ്കർദേവിന്റെ ജന്മദിനം പ്രമാണിച്ച് ഗുവാഹത്തിയിൽ ബാങ്ക് അവധി

സെപ്റ്റംബർ 27, 2023- നബി ദിനം ജമ്മു, കൊച്ചി, ശ്രീനഗർ, തിരുവനന്തപുരം എന്നിവിടങ്ങളിൽ ബാങ്കുകൾ അടഞ്ഞുകിടക്കും.

സെപ്റ്റംബർ 28, 2023- നബി ദിനം- അഹമ്മദാബാദ്, ഐസ്വാൾ, ബേലാപൂർ, ബെംഗളൂരു, ഭോപ്പാൽ, ചെന്നൈ, ഡെറാഡൂൺ, തെലങ്കാന, ഇംഫാൽ, കാൺപൂർ, ലഖ്‌നൗ, മുംബൈ, നാഗ്പൂർ, ദില്ലി, റായ്പൂർ, റാഞ്ചി എന്നിവിടങ്ങളിൽ ബാങ്ക് അവധി

സെപ്റ്റംബർ 29, 2023- നബി ദിനം- ഗാംഗ്‌ടോക്ക്, ജമ്മു, ശ്രീനഗർ എന്നിവിടങ്ങളിൽ ബാങ്കുകൾ അടഞ്ഞുകിടക്കും.

#Prophet's #Day #public #holiday #observed #September28 #MLA #letter #ChiefMinister #PinarayiVijayan

Next TV

Related Stories
Top Stories