#blasters | വംശീയ അധിക്ഷേപത്തിനെതിരെ ഇന്ത്യൻ സൂപ്പർ ലീഗിന് പരാതി നൽകി ബ്ലാസ്റ്റേഴ്സ്

#blasters | വംശീയ അധിക്ഷേപത്തിനെതിരെ ഇന്ത്യൻ സൂപ്പർ ലീഗിന് പരാതി നൽകി ബ്ലാസ്റ്റേഴ്സ്
Sep 23, 2023 06:31 AM | By Vyshnavy Rajan

(www.truevisionnews.com) വംശീയ അധിക്ഷേപത്തിനെതിരെ കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിന് പരാതി നൽകി. വിഷയത്തിൽ അന്വേഷണം വേണമെന്നാണ് പരാതിയിൽ ആവശ്യപ്പെടുന്നത്.

നടപടി എടുക്കണമെന്ന് ബംഗളൂരു എഫ്സിയോടും ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ആവശ്യപ്പെട്ടിരിക്കുകയാണ്. വിഷയത്തിൽ നേരത്തെ ബ്ലാസ്റ്റേഴ്സിന്റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പട രംഗത്തെത്തിയിരുന്നു.

ബ്ലാസ്റ്റേഴ്‌സ് താരം ഐബെനെ വംശീയമായി അധിഷേപ്പിച്ചതിൽ നടപടിയെടുക്കണമെന്നാണ് മഞ്ഞപ്പട ആവശ്യപ്പെട്ടത്. ബംഗളൂരു താരം റയാൻ വില്ലാംസിനെതിരെയാണ് ആരാധകരുടെ ആരോപണം.

കളിയുടെ 82–ാം മിനിറ്റിലുണ്ടായ തർക്കത്തിലാണ് എയ്ബനെ വില്യംസ് അധിക്ഷേപിച്ചത്. ഇക്കാര്യത്തിൽ സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമാണ്. വില്യംസിന്റെ പ്രവൃത്തിക്കെതിരെ ദേശീയ ഫുട്ബോള്‍ അസോസിയേഷനും ഇന്ത്യന്‍ സൂപ്പര്‍ ലീഗിനും പരാതി നല്‍കാന്‍ കേരള ബ്ലാസ്റ്റേഴ്സിനോട് ആവശ്യപ്പെടുമെന്ന് മഞ്ഞപ്പട എക്സില്‍ കുറിച്ചു.

ഐഎസ്എല്ലും എഐഎഫ്എഫും വിഷയം പരിശോധിച്ച് കൃത്യമായ നടപടി എടുക്കണമെന്നും ആരാധകര്‍ ആവശ്യപ്പെടുന്നുണ്ട്. മത്സരത്തില്‍ ബംഗളൂരുവിനെ 2-1 ന് ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയിരുന്നു. മത്സരത്തിന്റെ 82-ാം മിനിറ്റിലാണ് വില്യംസ് വിവാദമായ ആംഗ്യം കാണിച്ചത്.

#blasters #Blasters #have #filed #complaint #IndianSuperLeague #against #racialabuse

Next TV

Related Stories
‘ഒരു കോടി നൽകിയില്ലെങ്കിൽ കൊന്നുകളയും’; ക്രിക്കറ്റർ ഷമിക്ക് വധഭീഷണി

May 5, 2025 08:36 PM

‘ഒരു കോടി നൽകിയില്ലെങ്കിൽ കൊന്നുകളയും’; ക്രിക്കറ്റർ ഷമിക്ക് വധഭീഷണി

ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് വധഭീഷണി....

Read More >>
കെസിഎ പിങ്ക് ടി20 ടൂര്‍ണ്ണമെന്‍റ് ഇന്നുമുതല്‍

May 5, 2025 01:09 PM

കെസിഎ പിങ്ക് ടി20 ടൂര്‍ണ്ണമെന്‍റ് ഇന്നുമുതല്‍

കെസിഎ പിങ്ക് ടി20 ടൂര്‍ണ്ണമെന്‍റ്...

Read More >>
Top Stories










Entertainment News