#messi | പിഎസ്‌ജിയിൽ ക്ലബിൽ വേണ്ടത്ര അംഗീകാരം ലഭിച്ചില്ലന്ന് ലയണൽ മെസ്സി

#messi | പിഎസ്‌ജിയിൽ ക്ലബിൽ  വേണ്ടത്ര അംഗീകാരം ലഭിച്ചില്ലന്ന് ലയണൽ മെസ്സി
Sep 22, 2023 04:49 PM | By Vyshnavy Rajan

(www.truevisionnews.com) മുൻ ക്ലബായ പിഎസ്‌ജിക്കെതിരെ ആഞ്ഞടിച്ച് ഇതിഹാസ താരം ലയണൽ മെസ്സി. തന്റെ ഫിഫ ലോകകപ്പ് നേട്ടം അംഗീകരിക്കുന്നതിൽ പിഎസ്‌ജി പരാജയപ്പെട്ടുവെന്ന് മെസ്സി ആരോപിച്ചു.

എക്കാലത്തെയും മികച്ച ഫുട്ബോൾ കളിക്കാരിലൊരാളായ മെസ്സി, അർജന്റീനയുടെ ക്യാപ്റ്റനായും ഖത്തൽ ലോകകപ്പിലെ മികച്ച താരമായും അത്യുന്നതിയിൽ നിൽക്കെയാണ് വിശ്വകിരീടം എന്ന സ്വപ്‌ന നേട്ടം സ്വന്തമാക്കിയത്.

ലോകകപ്പ് ജേതാവായി ആഘോഷിക്കപ്പെടാത്ത ഒരേയൊരു കളിക്കാരൻ താനായിരുന്നുവെന്ന് ഓൾഗയുമായുള്ള തന്റെ ഏറ്റവും പുതിയ അഭിമുഖത്തിൽ മെസ്സി പറഞ്ഞു.

ലോകകപ്പിന്റെ ഫൈനലിൽ അർജന്റീന ഫ്രാൻസിനെ തോൽപ്പിച്ചതുകൊണ്ടാകാം അങ്ങനെ സംഭവിച്ചതെന്നും മെസ്സി വെളിപ്പെടുത്തി.

“ഇത് മനസ്സിലാക്കാവുന്നതേയുള്ളൂ. ഇത്തവണ ഫ്രാൻസ് ലോകകപ്പ് നേടാത്തത് ഞങ്ങളുടെ തെറ്റായിരിക്കും. എന്റെ സ്‌ക്വാഡിലെ 25 പേരിൽ അംഗീകാരം ലഭിക്കാത്ത ഒരേയൊരു കളിക്കാരൻ ഞാനാണ്." മെസ്സി ഓൾഗയോട് അഭിമുഖത്തിൽ വ്യക്തമാക്കി.

പി‌എസ്‌ജിയിൽ തനിക്ക് മികച്ച സമയം ഇല്ലായിരുന്നുവെങ്കിലും, സംഭവിച്ച എല്ലാത്തിനും ഒരു കാരണമുണ്ടെന്നും അദ്ദേഹം പറയുന്നു. ലോകകപ്പ് നേടുന്നതിന് ഫ്രഞ്ച് ക്ലബിലേക്ക് മാറേണ്ടതുണ്ടെന്ന് താൻ വിശ്വസിക്കുന്നുവെന്നും ഫുട്ബോൾ താരം പറഞ്ഞു

#messi #LionelMessi #get #enough #recognition #PSG

Next TV

Related Stories
‘ഒരു കോടി നൽകിയില്ലെങ്കിൽ കൊന്നുകളയും’; ക്രിക്കറ്റർ ഷമിക്ക് വധഭീഷണി

May 5, 2025 08:36 PM

‘ഒരു കോടി നൽകിയില്ലെങ്കിൽ കൊന്നുകളയും’; ക്രിക്കറ്റർ ഷമിക്ക് വധഭീഷണി

ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് വധഭീഷണി....

Read More >>
കെസിഎ പിങ്ക് ടി20 ടൂര്‍ണ്ണമെന്‍റ് ഇന്നുമുതല്‍

May 5, 2025 01:09 PM

കെസിഎ പിങ്ക് ടി20 ടൂര്‍ണ്ണമെന്‍റ് ഇന്നുമുതല്‍

കെസിഎ പിങ്ക് ടി20 ടൂര്‍ണ്ണമെന്‍റ്...

Read More >>
Top Stories










Entertainment News