(www.truevisionnews.com) ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യൻ കുപ്പായമണിയുന്ന ആദ്യമലയാളി താരമെന്ന ബഹുമതി മിന്നുമണിക്ക് സ്വന്തം.

എന്നാൽ, അരങ്ങേറ്റമത്സരത്തിൽ പന്തെറിയാനോ ബാറ്റുചെയ്യാനോ മിന്നുവിന് കഴിഞ്ഞില്ല. മഴ കളിമുടക്കിയതാണ് കാരണം. പന്ത് കൈയ്യിൽ കിട്ടാത്തതിൽ മിന്നുമണിക്ക് തെല്ലും സടമില്ല. എനിക്ക് സന്തോഷമേയുള്ളൂ. ടീം ജയിച്ചില്ലേ. അതല്ലേ പ്രധാനം. ഇന്ത്യയ്ക്കുവേണ്ടി അരങ്ങേറ്റം കുറിക്കാൻ കഴിഞ്ഞതിലും സന്തോഷമുണ്ട്.
ഇനി അടുത്തമത്സരത്തിൽ നോക്കാം - മത്സരശേഷം മിന്നുമണി വ്യക്തമാക്കി ഇന്ത്യയ്ക്കുവേണ്ടിയുള്ള മിന്നുവിന്റെ അഞ്ചാമത്തെ ട്വന്റി-20 മത്സരമായിരുന്നു ഇത്. കരിയറിൽ അഞ്ചുവിക്കറ്റ് നേട്ടം സ്വന്തമായിട്ടുണ്ട്.
അതേസമയം അരങ്ങേറ്റ ഏഷ്യൻ ഗെയിംസിൽതന്നെ കന്നിമെഡൽ വെറുമൊരു ജയമകലത്തിലാണ് ഏഷ്യൻ ചാമ്പ്യന്മാരായ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം.
മഴമൂലം ആദ്യമത്സരം ഉപേക്ഷിക്കപ്പെട്ടെങ്കിലും മെച്ചപ്പെട്ട സീഡിങ്ങിന്റെ ബലത്തിൽ ഇന്ത്യൻ വനിതകൾ ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിന്റെ സെമിഫൈനലിൽ പ്രവേശിച്ചു.
ഏഷ്യൻ ഗെയിംസിൽ അരങ്ങേറ്റംകുറിച്ച ഇന്ത്യ മലേഷ്യയെയാണ് ക്വാർട്ടറിൽ മറികടന്നത് ഒരു പന്തുപോലും എറിയാതെ ഇൻഡൊനീഷ്യയ്ക്കെതിരായ മത്സരം ഉപേക്ഷിച്ചതിനെ തുടർന്ന്, രണ്ടുവട്ടം ചാമ്പ്യന്മാരായ പാകിസ്താനും സെമിയിൽ പ്രവേശിച്ചു.
#minnumani #made #history #AsianGames
