മൊഹാലി : (www.truevisionnews.com) ഏകദിന ലോകകപ്പിനുള്ള അവസാനവട്ട ഒരുക്കം. ഓസ്ട്രേലിയക്കെതിരായ പരമ്പരയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ലക്ഷ്യംവെക്കുന്നത് ലോകകപ്പ് ക്രിക്കറ്റ് മാമാങ്കത്തിനുള്ള ആയുധങ്ങൾ മൂർച്ചകൂട്ടലാണ്, ബാറ്റിങ്ങിലും ബൗളിങ്ങിലുമുള്ള പോരായ്മകൾ മറികടക്കാനുള്ള നല്ലൊരു അവസരവും.

ഇന്ത്യ ഓസ്ട്രേലിയ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യമത്സരം ഇന്ന് 1.30-ന് മൊഹാലിയിൽ നടക്കും. ലോകകപ്പിന് തൊട്ടുമുമ്പുള്ള പരമ്പരയായതിനാൽ ഇരുടീമിനും വിജയം അനിവാര്യമാണ്.
പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളിൽ ക്യാപ്റ്റൻ രോഹിത് ശർമ, വിരാട് കോലി, ഹാർദിക് പാണ്ഡ്യ എന്നിവർ കളിക്കുന്നില്ല. എന്നാൽ, അവസാനമത്സരത്തിൽ മൂവരും തിരിച്ചെത്തും. രോഹിതിന്റെ അഭാവത്തിൽ കെ.എൽ. രാഹുൽ ടീമിനെ നയിക്കും.
ഏഷ്യാകപ്പ് വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ടീം. ഇഷാൻ കിഷൻ ശുഭ്മാൻ ഗിൽ സഖ്യം ഓപ്പൺ ചെയ്യാനാണ് സാധ്യത. അങ്ങനെയെങ്കിൽ രാഹുൽ നാലാം നമ്പറിലോ അഞ്ചിലോ ഇറങ്ങും. ശ്രേയസ് വൺഡൗണായെത്തും.
അയ്യർക്കും സൂര്യകുമാർ യാദവിനും പരമ്പര നിർണായകമാണ്. ഓൾറൗണ്ടർ വാഷിങ്ടൺ സുന്ദറിന്റെയും ഓഫ് സ്പിന്നർ ആർ. അശ്വിന്റെയും പ്രകടനമാണ് സെലക്ടമാർ ഉറ്റുനോക്കുന്നത്.
പരിക്കിൽനിന്ന് മുക്തനായി നായകൻ പാറ്റ് കമ്മിൻസ് തിരിച്ചെത്തുന്നത് ഓസീസിന് ആത്മവിശ്വാസം പകരുന്നു. മിച്ചൽ സ്റ്റാർക്കും ഗ്ലെൻ മാക്സ്വെല്ലും പരിക്കുമൂലം ആദ്യമത്സരത്തിനുണ്ടാകില്ല
#cricket #ordeal ahead #WorldCup #India-Australia #ODIseries #begin #today #Mohali
