#policedeath | പൊ​ലീ​സ് ഉദ്യോഗസ്ഥനെ കി​ട​പ്പു​മു​റി​യി​ൽ തൂ​ങ്ങി​മ​രി​ച്ച സം​ഭ​വം; ദു​രൂ​ഹ​ത​യു​ണ്ടെ​ന്നാരോപിച്ച് ബ​ന്ധു​ക്ക​ൾ രംഗത്ത്

#policedeath | പൊ​ലീ​സ് ഉദ്യോഗസ്ഥനെ കി​ട​പ്പു​മു​റി​യി​ൽ തൂ​ങ്ങി​മ​രി​ച്ച സം​ഭ​വം; ദു​രൂ​ഹ​ത​യു​ണ്ടെ​ന്നാരോപിച്ച് ബ​ന്ധു​ക്ക​ൾ രംഗത്ത്
Sep 22, 2023 12:52 PM | By Vyshnavy Rajan

തു​റ​വൂ​ർ : (www.truevisionnews.com) കൊ​ച്ചി ഹാ​ർ​ബ​ർ സ്റ്റേ​ഷ​നി​ലെ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ എ​സ്. സു​ജി​ത് വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ൽ തൂ​ങ്ങി​മ​രി​ച്ച സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് ബ​ന്ധു​ക്ക​ൾ. ആ​ഗ​സ്റ്റ്​ 25നാ​ണ് കോ​ടം​തു​രു​ത്ത് ക​ണ്യാ​ടി​യി​ൽ സു​ജി​ത്തി​നെ കി​ട​പ്പു​മു​റി​യി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്.

ജോ​ലി​ക്ക് പോ​കാ​ൻ പു​ല​ർ​ച്ച വി​ളി​ച്ചു​ണ​ർ​ത്ത​ണ​മെ​ന്ന് അ​മ്മ​യോ​ടു പ​റ​ഞ്ഞി​ട്ടാ​ണ് സു​ജി​ത് ഉ​റ​ങ്ങാ​ൻ കി​ട​ന്ന​ത്. വി​ളി​ച്ചി​ട്ടും അ​ന​ക്ക​മി​ല്ലാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് വാ​തി​ൽ പൊ​ളി​ച്ച് അ​ക​ത്തു​ക​ട​ന്ന​പ്പോ​ഴാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്.

ആ​ഴ്ച​ക​ൾ​ക്ക് മു​മ്പ്​ ജോ​ലി​ക്കി​ടെ വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​മ്പോ​ൾ ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്രി​ക​നു​മാ​യു​ണ്ടാ​യ ത​ർ​ക്കം സു​ജി​ത്തി​നെ അ​ല​ട്ടി​യി​രു​ന്ന​താ​യും മു​ഖ്യ​മ​ന്ത്രി​ക്കും പൊ​ലീ​സി​നും ന​ൽ​കി​യ പ​രാ​തി​യി​ൽ ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു.

സു​ജി​ത്തി​ന്റെ മൊ​ബൈ​ൽ ഫോ​ൺ വി​വ​ര​ശേ​ഖ​ര​ണ​ത്തി​നാ​യി സൈ​ബ​ർ സെ​ല്ലി​ന് കൈ​മാ​റി​യ​താ​യി കു​ത്തി​യ​തോ​ട് പൊ​ലീ​സ് പ​റ​ഞ്ഞു.

#policedeath #incident #which #policeofficer #hanged #bedroom #Relatives #accused #being #mysterious

Next TV

Related Stories
Top Stories