#Madhucase | അട്ടപ്പാടി മധുക്കേസ്; ചീഫ് ജസ്റ്റിസിന് സങ്കട ഹര്‍ജി നല്‍കി മധുവിന്റെ മാതാവ്

#Madhucase | അട്ടപ്പാടി മധുക്കേസ്; ചീഫ് ജസ്റ്റിസിന് സങ്കട ഹര്‍ജി നല്‍കി മധുവിന്റെ മാതാവ്
Sep 22, 2023 11:45 AM | By Vyshnavy Rajan

എറണാകുളം : (www.truevisionnews.com) അട്ടപ്പാടി മധു കേസില്‍ ചീഫ് ജസ്റ്റിസിന് സങ്കട ഹര്‍ജി നല്‍കി മധുവിന്റെ മാതാവ്. കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് ഹര്‍ജിയില്‍ കുടുംബം ചൂണ്ടിക്കാട്ടുന്നു. ഹൈക്കോടതി ഇടപെടല്‍ ഉണ്ടാകണമെന്നാണ് ആവശ്യം.

കേസിലെ സ്‌പെഷ്യല്‍ പബ്‌ളിക് പ്രോസിക്യൂട്ടറായി ഡോ. കെ പി സതീശനെ സര്‍ക്കാര്‍ നിയമിച്ചതിനെതിരെയാണ് മധുവിന്റെ അമ്മ ചീഫ് ജസ്റ്റിസിന് സങ്കട ഹര്‍ജി നല്‍കിയത്.

കെ പി സതീശനെ പ്രോസിക്യൂട്ടറായി നിയമിക്കുന്നത് കേസ് അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തിന്റെ ഭാഗമാണെന്നാണ് കുടുംബത്തിന്റെ ആരോപണം.

തങ്ങളോട് കൂടി ആലോചിക്കാതെ നടത്തിയ നിയമനം തടയണമെന്നാവശ്യപ്പെട്ടാണ് സങ്കട ഹര്‍ജി. പ്രോസിക്യൂട്ടര്‍ നിയമനത്തില്‍ സര്‍ക്കാര്‍ ഏകപക്ഷീയമായി തീരുമാനമെടുത്തെന്ന് സമരസമിതിയും ആരോപിച്ചു.

#Madhucase #Attapadi #MadhuCase #Madhu'smother #filed #grief #petition #ChiefJustice

Next TV

Related Stories
Top Stories