മരട്: (truevisionnews.com) വാഹനാപകടത്തിൽ വയോധിക മരിച്ച സംഭവത്തിൽ അറസ്റ്റിലായ പ്രതിയെ റിമാൻഡ് ചെയ്തു. മരട് സൊസൈറ്റി റോഡിൽ പാലപ്പറമ്പിൽ മനോജിനെയാണ് (55) അസി. പൊലീസ് കമീഷണർ പി. രാജ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ബുധനാഴ്ച വൈകീട്ടോടെ അറസ്റ്റ് ചെയ്തത്.

ഈമാസം 14ന് പുലർച്ച ക്ഷേത്രദർശനത്തിന് പോകുന്നതിനിടെ മരട് ന്യൂക്ലിയസ് മാളിന് സമീപം മനോജ് ഓടിച്ച ഓട്ടോറിക്ഷ ഇടിച്ചിടുകയായിരുന്നു.
ഇടിച്ചത് അറിഞ്ഞിട്ടും വാഹനം നിർത്താതെ പോകുകയായിരുന്നു. അപകടം നടന്ന് മണിക്കൂറുകളോളം റോഡിൽ ചോര വാർന്ന് കിടന്നശേഷമാണ് യാത്രക്കാരിൽ ചിലർ ആശുപത്രിയിൽ എത്തിച്ചത്.
സൊസൈറ്റി റോഡിൽ തെക്കേ പണ്ടാരപ്പറമ്പ് മഠത്തിൽ ശാരദാദേവിയാണ് (80) മരിച്ചത്. പ്രതിയുടെ അയൽവാസികൂടിയാണ് മരിച്ച ശാരദാദേവി.
പ്രദേശത്തെ 150ലധികം കാമറകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. മരട് എസ്.ഐമാരായ സെബാസ്റ്റ്യൻ, ജോസി, സി.പി.ഒമാരായ സനീപ്, മഹേഷ്, അരുൺ, പ്രശാന്ത്, വിവേക് എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്.
#suspect #arrested #case #death #elderly #person #car #accident #Remanded.
