(www.truevisionnews.com) വിവരണം നല്‍കി ചിത്രങ്ങള്‍ നിര്‍മിച്ചെടുക്കാന്‍ സാധിക്കുന്ന എഐ ടൂളായ ഡാല്‍ ഇയുടെ മൂന്നാം പതിപ്പ് അവതരിപ്പിച്ച് ഓപ്പണ്‍ എഐ. ചാറ്റ് ജിപിടി പ്ലസ് ഉപഭോക്താക്കള്‍ക്കും എന്റർപ്രൈസ് ഉപഭോക്താക്കൾക്കും ഒക്ടോബര്‍ മുതല്‍ ഡാല്‍ ഇ3 ലഭിക്കുമെന്ന് കമ്പനി പറഞ്ഞു.

വിവധ ഭാഷാ ഭേദങ്ങളിലുള്ള നിര്‍ദേശങ്ങളെ വിശദമായ കൃത്യമായ ചിത്രങ്ങളാക്കി മാറ്റാന്‍ ഡാല്‍ ഇ-3 യ്ക്ക് സാധിക്കുമെന്ന് ഓപ്പണ്‍ എഐ പറയുന്നു.
അക്രമാസക്തമായ, പ്രായപൂര്‍ത്തിയായവര്‍ക്കുള്ള, വിദ്വേഷ ജനകമായ ഉള്ളടക്കങ്ങള്‍ സൃഷ്ടിക്കുന്നതില്‍ നിന്ന് ഡാല്‍ ഇ-3 യ്ക്ക് ശക്തമായ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിട്ടുണ്ടെന്നും കമ്പനി അവകാശപ്പെടുന്നു.
പ്രശസ്തരായ വ്യക്തികളുടെ പേര് ഉപയോഗിച്ച് ചിത്രങ്ങൾ നിർമിക്കാനുള്ള നിർദേശങ്ങളും ജീവിച്ചിരിക്കുന്ന ചിത്രകാരന്മാരുടെ ശൈലിയിലുള്ള ചിത്രങ്ങൾക്കുള്ള നിർദ്ദേശങ്ങളും ഡാൻ ഇ3 നിരസിക്കും.
ക്രിയേറ്റർമാർക്ക് അവർ നിർമിച്ച ചിത്രങ്ങൾ ടെക്സ്റ്റ് റ്റു ഇമേജ് ടൂളുകളെ പരിശീലിപ്പിക്കുന്നതിന് ഉപയോഗിക്കുന്നത് വേണ്ടെന്ന് വെക്കാനാവും. അതേസമയം എഐ ജനറേറ്റഡ് ചിത്രങ്ങൾ വലിയ ആശങ്കകൾക്കിടയാക്കുന്നുണ്ട്.
വലിയ രീതിയിൽ വ്യാജ ചിത്രങ്ങൾ ഇതുവഴി സൃഷ്ടിക്കപ്പെടുന്നുണ്ട്. മനുഷ്യന്റെ പങ്കില്ലാതെ പൂർണമായും എഐ നിർമിതമായ ചിത്രങ്ങൾക്ക് യുഎസ് നിയമം അനുസരിച്ച് പകർപ്പാവകാശം നൽകാൻ സാധിക്കില്ലെന്ന് വാഷിങ്ടൺ ഡിസി കോടതി വ്യക്തമാക്കിയിരുന്നു.
തങ്ങളുടെ സൃഷ്ടിക്കൾ അനുവാദമില്ലാതെ ഉപയോഗിച്ച് എഐ സാങ്കേതിക വിദ്യകളെ പരിശീലിപ്പിക്കുന്നതിന് വിവിധ ചിത്രകാരന്മാരും ഫോട്ടോഗ്രാഫർമാരും ഓപ്പൺ എഐക്കെതിരെ രംഗത്തുവരികയും ചെയ്തിരുന്നു
#openAI #Newversion #Description #Image #tool; #OpenAI #DanE3
