തിരുവനന്തപുരം: (truevisionnews.com) സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്.

ചക്രവാതചുഴിയും ന്യുനമർദ്ദവും നിലനിൽക്കുന്നതാണ് കേരളത്തിലെ മഴ സാധ്യത ശക്തമാക്കുന്നത്. ഈ സാഹചര്യത്തിൽ അടുത്ത 5 ദിവസം മിതമായ ഇടത്തരം മഴയ്ക്ക് സാധ്യതയെന്നാണ് അറിയിപ്പ്.
ഇതിൽ തന്നെ ഇന്നും നാളെയും ശക്തമായ മഴയായിരിക്കുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മധ്യ കേരളത്തിലും തെക്കൻ കേരളത്തിലുമാകും ശക്തമായ മഴക്കുള്ള സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടെ കോട്ടയമടക്കമുള്ള ജില്ലകളിൽ മഴ ശക്തമായിട്ടുമുണ്ട്.
#weather #department #predicted #heavy #rains #state #today #tomorrow.
