ബെൽഗ്രേഡ് : (www.truevisionnews.com) ലോകചാമ്പ്യനെ അട്ടിമറിച്ചുകൊണ്ട് ഇന്ത്യൻ ഗുസ്തി താരം അന്തിം പംഗൽ ലോക ചാമ്പ്യൻഷിപ്പിന്റെ സെമി ഫൈനലിൽ.

നിലവിലെ ചാമ്പ്യനായ അമേരിക്കയുടെ ഒലീവിയ ഡൊമിനിക് പാറിഷിനെയാണ് അന്തിം കീഴടക്കിയത്. വനിതകളുടെ 53 കിലോ വിഭാഗത്തിലാണ് അന്തിം വിജയം നേടിയത്.
3-2 എന്ന സ്കോറിനാണ് ഇന്ത്യൻ താരത്തിന്റെ വിജയം. 2-0 ന് പിന്നിൽ നിന്ന അന്തിം പിന്നീട് തിരിച്ചടിക്കുകയായിരുന്നു.
രണ്ട് തവണ അണ്ടർ 20 ചാമ്പ്യനായ അന്തിം അത്ഭുത പ്രകടനമാണ് പുറത്തെടുത്തത്. 19 വയസ്സ് മാത്രമാണ് ഇന്ത്യൻ താരത്തിന്റെ പ്രായം.
ഒലീവിയയെ കീഴടക്കിയ അന്തി ക്വാർട്ടറിലേക്ക് മുന്നേറി. പിന്നാലെ നടന്ന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ പോളണ്ടിന്റെ റോക്സാന മാർത്ത സാസിനയെ 9-6 ന് കീഴടക്കി അന്തിം കരുത്തുകാട്ടി.
ഈ വിജയത്തിന്റെ കരുത്തിൽ താരം സെമിയിലേക്ക് കുതിക്കുകയും ചെയ്തു. എന്നാൽ മറ്റ് ഇന്ത്യൻ താരങ്ങളായ മനീഷ, പ്രിയങ്ക, ജ്യോതി ബെർവാൾ എന്നിവർ ടൂർണമെന്റില് നിന്ന് പുറത്തായി
#antimphangal #overthrew #worldchampion #Indianplayer #semi-finals #WorldWrestlingChampionship
