#arrest | യുവതിയെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു; കാറില്‍ കയറ്റിയത് ആസിഡ് പ്രയോഗിക്കുമെന്ന് ഭീഷണിപ്പെടുത്തി, പ്രതി പിടിയിൽ

#arrest | യുവതിയെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു; കാറില്‍ കയറ്റിയത് ആസിഡ് പ്രയോഗിക്കുമെന്ന് ഭീഷണിപ്പെടുത്തി, പ്രതി പിടിയിൽ
Sep 21, 2023 10:39 AM | By Athira V

എറണാകുളം : ( truevisionnews.com ) യുവതിയെ കാറിൽ തട്ടിക്കൊണ്ടു പോയി എയർ പിസ്റ്റൾ ഉപയോഗിച്ച് വെടിവെച്ചും മർദ്ദിച്ചും ഗുരുതരമായി പരിക്കേൽപ്പിച്ചയാൾ പിടിയിൽ. മൂവാറ്റുപുഴ രണ്ടാർ കോട്ടപ്പടിയിൽ വീട്ടിൽ ജവഹർ കരിം (32) ആണ് അറസ്റ്റിലായത്. പോത്താനിക്കാട് സ്വദേശിനിക്കാണ് പരിക്കേറ്റത്.

മയക്കുമരുന്നിന് അടിമയാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു. തിങ്കളാഴ്ച ഉച്ചയ്ക്കാണ് സംഭവം. തൊടുപുഴയിൽ പി.എസ്.സി. കോച്ചിങ്ങിനു പോകാൻ പുളിന്താനം ഭാഗത്ത് നിൽക്കുകയായിരുന്ന യുവതിയെ ജവഹർ കരിം ബലമായി കാറിൽ കയറ്റുകയായിരുന്നു. കാറിൽ കയറിയില്ലെങ്കിൽ ആസിഡ് ഉപയോഗിച്ച് പൊള്ളിക്കുമെന്ന് ഭീഷണിപ്പെടുത്തി.

യുവതിയെ കോതമംഗലം ചെറുവട്ടൂരിലെ ഒരു കടയിൽ എത്തിച്ചാണ് മർദിച്ചതും എയർ പിസ്റ്റൾ കൊണ്ട് വെടിെവച്ചതും. യുവതിയുടെ ദേഹത്ത് എയർ പിസ്റ്റളിന്റെ പെല്ലറ്റ് തറച്ച് പരിക്കേറ്റതായും പോലീസ് പറഞ്ഞു. പിന്നീട് യുവതിയെ ഇയാൾ കാറിൽ കയറ്റിയ സ്ഥലത്തുകൊണ്ടുപോയി വിട്ട ശേഷം സ്ഥലംവിട്ടു.

മൂവാറ്റുപുഴയിലെ ആശുപത്രിയിൽ ചികിത്സയിലാണ് യുവതി. ഇരുവരും മുൻപ്‌ അടുപ്പത്തിലായിരുന്നുവെന്നും അടുപ്പം ഉപേക്ഷിച്ചതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിൽ കലാശിച്ചതെന്നും പോലീസ് പറഞ്ഞു.

പോലീസ് ഇൻസ്പെക്ടർ പി.ടി. ബിജോയിയുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ മൂവാറ്റുപുഴയിൽനിന്ന് ചൊവ്വാഴ്ചയാണ് പിടികൂടിയത്. വധശ്രമം, പീഡനം, സ്ത്രീകളെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്. തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാറും എയർ പിസ്റ്റൾ കസ്റ്റഡിയിലെടുത്തു. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.

#youngwoman #kidnapped #beaten #taken #car #threatened #acid #accused #arrested

Next TV

Related Stories
Top Stories