ബാഴ്സലോണ : (www.truevisionnews.com) ചാമ്പ്യൻസ് ലീഗ് സീസണിന് ജയത്തോടെ തുടക്കമിട്ട് സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയും ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചെസ്റ്റർ സിറ്റിയും ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിയും.

ഹോം മത്സരത്തിൽ ബെൽജിയം ക്ലബ്ബ് റോയൽ ആന്റ്വെറപ് എഫ്സിയെ മറുപടിയില്ലാത്ത അഞ്ച് ഗോളുകൾക്കാണ് ബാഴ്സ തകർത്തത്. ജാവോ ഫെലിക്സ് ഇരട്ട ഗോളുകളുമായി തിളങ്ങിയ മത്സരത്തിൽ റോബർട്ട് ലെവൻഡോവ്സ്കി, ഗാവി എന്നിവരും സ്കോർ ചെയ്തു.
റാഫീഞ്ഞ്യയുടെ ശ്രമത്തിൽ ആന്റ്വെറപ് താരം ജെല്ലെ ബാറ്റയ്ല്ലെയുടെ സെൽഫ് ഗോളും കൂടിയായതോടെ ബാഴ്സ അഞ്ച് തികച്ചു. ആദ്യ പകുതിയിലായിരുന്നു മൂന്ന് ഗോളുകളും.
ഗ്രൂപ്പ് ജിയിൽ നടന്ന മത്സരത്തിൽ നിലവിലെ ജേതാക്കളായ മാഞ്ചെസ്റ്റർ സിറ്റി ഒന്നിനെതിരേ മൂന്ന് ഗോളുകൾക്ക് സെർബിയൻ ക്ലബ്ബ് റെഡ് സ്റ്റാർ ബെൽഗ്രേഡിനെ തോൽപ്പിച്ചു. ജൂലിയൻ അൽവാരസ് ഇരട്ട ഗോളുകൾ നേടിയ മത്സരത്തിൽ റോഡ്രിയും സ്കോർ ചെയ്തു.
ഒസ്മാൻ ബുകാരിയാണ് റെഡ് സ്റ്റാറിനായി ഒരു ഗോൾ മടക്കിയത്. ഗ്രൂപ്പ് എഫിലെ നിർണായക മത്സരത്തിൽ പിഎസ്ജി ജർമൻ കരുത്തരായ ബെറൂസിയ ഡോർട്ട്മുൺഡിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി. പെനാൽറ്റിയിലൂടെ കിലിയൻ എംബാപ്പെയും അഷ്റഫ് ഹക്കീമിയുമാണ് ഫ്രഞ്ച് ക്ലബ്ബിനായി സ്കോർ ചെയ്തത്.
#ChampionsLeague #Barca #start #ChampionsLeague #stunning #win #ManchesterCity #PSG #win
