#pinarayivijayan | സംസ്ഥാനത്ത് കേരളപ്പിറവി ആഘോഷം നവംബർ 1 മുതൽ -മുഖ്യമന്ത്രി

#pinarayivijayan | സംസ്ഥാനത്ത് കേരളപ്പിറവി ആഘോഷം നവംബർ 1 മുതൽ -മുഖ്യമന്ത്രി
Sep 19, 2023 06:59 PM | By Vyshnavy Rajan

തിരുവനന്തപുരം : (www.truevisionnews.com) സംസ്ഥാനത്ത് കേരളപ്പിറവി ആഘോഷം നവംബർ 1 മുതലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മലയാളത്തിന്റെ മഹോത്സവമായ കേരളീയം പരിപാടി ഒരാഴ്ച നീണ്ടു നിൽക്കും.

കേരളം ആർജിച്ച വിവധ നേട്ടങ്ങൾ സാംസ്‌കാരിക തനിമയും ലോകത്തിന് മുന്നിൽ അവതരിപ്പിക്കുക എന്നതാണ് കേരളീയം പരിപാടിയുടെ ലക്ഷ്യം. തലസ്ഥാന നഗരത്തിൽ കവടിയാർ മുതൽ കിഴക്കേകോട്ട വരെ കേരളീയവുമായി ബന്ധപ്പെട്ട പരിപാടികൾ അരങ്ങേറും.

ലോകത്തെ തന്നെ പ്രഗത്ഭരും പ്രമുഖരുമായ ചിന്തകരേയും വിദഗ്ധരേയും ഉൾപ്പെടുത്തിയുള്ള അന്താരാഷ്ട്ര നിലവാരത്തിലുള്ള സെമിനാറുകളാണ് കേരളീയത്തിന്റെ പ്രധാന അജണ്ഡ.

വിവിധ മേഖലകളിൽ കേരളം കൈവരിച്ച നേട്ടങ്ങൾ അവതരിപ്പിക്കുന്നതിനൊപ്പം ഭാവി കേരളത്തിനുള്ള മാർഗ രേഖ തയാറാക്കലും നടക്കും.

അഞ്ച് ദിവസങ്ങളിലായി 25 സെമിനാറുകൾ നടക്കും. കേരളത്തിന്റെ നേട്ടങ്ങൾ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടത്താൻ എക്‌സിബിഷനുകളും നടക്കും.

തലസ്ഥാന നഗരമാകെ പ്രദർശന വേദിയാകുന്ന പ്രതീതിയാണ് സൃഷ്ടിക്കുക. കലാ സാംസ്‌കാരിക പരിപാടികൾ, ട്രേഡ് ഫെയറുകൾ, ഭക്ഷ്യമേളകൾ എന്നിവയും ഒരുക്കും.

#pinarayivijayan #Keralabirth #celebration #state #November1 #ChiefMinister

Next TV

Related Stories
#strippingcase | ആദിവാസി വിദ്യാർത്ഥികളെ വസ്ത്രം അഴിപ്പിപ്പ് അപമാനിച്ചതായി പരാതി; ​ഹോസ്റ്റൽ ജീവനക്കാർക്കെതിരെ കേസ്

Sep 26, 2023 12:15 PM

#strippingcase | ആദിവാസി വിദ്യാർത്ഥികളെ വസ്ത്രം അഴിപ്പിപ്പ് അപമാനിച്ചതായി പരാതി; ​ഹോസ്റ്റൽ ജീവനക്കാർക്കെതിരെ കേസ്

ഷോളയൂർ പ്രീ മെട്രിക്ക് ഹോസ്റ്റലിലെ നാല് വിദ്യാർത്ഥികളെയാണ് ജീവനക്കാർ...

Read More >>
#nipah |  നിപ ആശങ്ക ഒഴിയുന്നു; പോസിറ്റീവ് കേസുകളൊന്നുമില്ല, സമ്പർക്കപ്പട്ടികയിലെ 915 പേർ ഐസോലേഷനിൽ

Sep 26, 2023 12:14 PM

#nipah | നിപ ആശങ്ക ഒഴിയുന്നു; പോസിറ്റീവ് കേസുകളൊന്നുമില്ല, സമ്പർക്കപ്പട്ടികയിലെ 915 പേർ ഐസോലേഷനിൽ

നിപ പ്രതിരോധപ്രവ‍ർത്തനങ്ങളുടെ ഭാഗമായുളള നിയന്ത്രണങ്ങൾ വിലയിരുത്തി വിദഗ്ധ സമിതി ഇന്ന് ആരോഗ്യ വകുപ്പിന് റിപ്പോർട്ട് നൽകും....

Read More >>
#sexualassault | സ്വകാര്യബസില്‍ യുവതിക്കുനേരേ ലൈംഗികാതിക്രമം; കണ്ണൂര്‍ സ്വദേശി പിടിയില്‍

Sep 26, 2023 12:09 PM

#sexualassault | സ്വകാര്യബസില്‍ യുവതിക്കുനേരേ ലൈംഗികാതിക്രമം; കണ്ണൂര്‍ സ്വദേശി പിടിയില്‍

യുവതിയുടെ പരാതിയില്‍ കൊച്ചി സിറ്റി വനിതാ പൊലീസിന്റെ സിറ്റി വാരിയേഴ്സാണ് ഇയാളെ...

Read More >>
#accident | ഓട്ടോയിറക്കിയിട്ട് നാല് മാസം; റൗഫിന്റെ  ജീവൻ  പൊലിഞ്ഞപ്പോൾ ഇല്ലാതായത് ഒരു  കുടുംബത്തിന്റെ പ്രതീക്ഷ

Sep 26, 2023 12:04 PM

#accident | ഓട്ടോയിറക്കിയിട്ട് നാല് മാസം; റൗഫിന്റെ ജീവൻ പൊലിഞ്ഞപ്പോൾ ഇല്ലാതായത് ഒരു കുടുംബത്തിന്റെ പ്രതീക്ഷ

അമിതവേഗത്തില്‍വന്ന ബസിന്റെ ഇടിയില്‍ ഓട്ടോയുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു....

Read More >>
#ACCIDENTDEATH | സഹകരണ ബാങ്ക് ജീവനക്കാരി കാറിടിച്ച് മരിച്ചു; അപകടം ബാങ്കിൽ നിന്ന് മടങ്ങവേ

Sep 26, 2023 11:58 AM

#ACCIDENTDEATH | സഹകരണ ബാങ്ക് ജീവനക്കാരി കാറിടിച്ച് മരിച്ചു; അപകടം ബാങ്കിൽ നിന്ന് മടങ്ങവേ

കതിരൂർ സർവ്വീസ് സഹകരണ ബേങ്ക് ജീവനക്കാരി ഡയമൻ്റ് മുക്ക് സ്വദേശി മഠത്തും കണ്ടി ഹൗസ്സിൽ പി.കെ.അനിത (53) ആണ്...

Read More >>
#ALCOHOL | സംസ്ഥാനത്ത് വിദേശ നിര്‍മിത വിദേശ മദ്യത്തിന്റെ വില കൂടും

Sep 26, 2023 11:54 AM

#ALCOHOL | സംസ്ഥാനത്ത് വിദേശ നിര്‍മിത വിദേശ മദ്യത്തിന്റെ വില കൂടും

എന്നാല്‍ വെയര്‍ഹൗസ് മാര്‍ജിന്‍ 14 ശതമാനമാക്കിയെങ്കിലും ഷോപ്പ് മാര്‍ജിന്‍ 6 ശതമാനം മതിയെന്നാണ് ബവ്‌കോ ഭരണസമിതി യോഗം...

Read More >>
Top Stories