(www.truevisionnews.com) ഓസട്രേലിയയക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു.

ലോകകപ്പ് ടീമിലിടം നേടാതിരുന്ന ഓൾറൗണ്ടർ രവിചന്ദ്രൻ അശ്വിൻ ടീമിലേക്ക് തിരിച്ചെത്തിയപ്പോൾ, സൂപ്പർ താരങ്ങളായ വിരാട് കോലിക്കും രോഹിത് ശർമ്മയ്ക്കും ആദ്യ രണ്ട് മത്സരങ്ങളിൽ വിശ്രമം അനുവദിച്ചു.
മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര സെപ്റ്റംബർ 22-നാണ് ആരംഭിക്കുന്നത്. ആദ്യ രണ്ട് മത്സരങ്ങളിൽ കെ.എൽ രാഹുലാണ് ഇന്ത്യയെ നയിക്കുക. രവീന്ദ്ര ജഡേജ ഉപനായകനാകും. ഋതുരാജ് ഗെയ്ക്വാദ്, തിലക് വർമ്മ, വാഷിങ്ടൺ സുന്ദർ, പ്രസിദ്ധ് കൃഷ്ണ തുടങ്ങിയവരും ടീമിലുണ്ട്. ഹാർദിക് പാണ്ഡ്യയ്ക്കും ആദ്യ രണ്ട് മത്സരങ്ങളിൽ വിശ്രമം അനുവദിച്ചു.
എന്നാൽ മൂന്നാം മത്സരത്തിൽ സൂപ്പർതാരങ്ങളെല്ലാം മടങ്ങിവരും. രോഹിത് ശർമ്മ ടീമിനെ നയിക്കുമ്പോൾ ഹാർദിക് പാണ്ഡ്യ ഉപനായകനാകും. സെപ്റ്റംബർ 22-ന് മൊഹാലിയിൽ വെച്ചാണ് ആദ്യ ഏകദിനം.
സെപ്റ്റംബർ 24-ന് ഇന്ദോറിൽ വെച്ച് രണ്ടാം മത്സരവും സെപ്റ്റംബർ 27-ന് രാജ്കോട്ടിൽ വെച്ച് മൂന്നാം ഏകദിനവും നടക്കും.
ഒക്ടോബർ അഞ്ചിന് ആരംഭിക്കുന്ന ഏകദിന ലോകകപ്പിന് മുന്നോടിയായി മികച്ച പ്രകടനം പുറത്തെടുക്കലാവും ടീമിന്റെ ലക്ഷ്യം. 2023-ഏഷ്യാ കപ്പ് സ്വന്തമാക്കിയാണ് ഇന്ത്യ ഓസ്ട്രേലിയയ്ക്കെതിരേ പരമ്പര കളിക്കാനെത്തുന്നത്
#RavichandranAshwin #India #squad #announced #series #against #Aussies #Ashwin #back