#siraj | പ്ലെയർ ഓഫ് ദ് മാച്ച് അവാർഡ് ഗ്രൗണ്ട് സ്റ്റാഫിന് നൽകി സിറാജ്: കളിക്ക് പുറത്തും ഹൃദയം കീഴടക്കി താരം

#siraj | പ്ലെയർ ഓഫ് ദ് മാച്ച് അവാർഡ് ഗ്രൗണ്ട് സ്റ്റാഫിന് നൽകി സിറാജ്: കളിക്ക് പുറത്തും ഹൃദയം കീഴടക്കി താരം
Sep 18, 2023 09:30 PM | By Vyshnavy Rajan

കൊളംബോ : (www.truevisionnews.com) ഏകദിനത്തിലെ തന്റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമാണ് ഏഷ്യാ കപ്പ് ഫൈനലിൽ ശ്രീലങ്കയ്ക്കെതിരേ മുഹമ്മദ് സിറാജ് പുറത്തെടുത്തത്.

21 റൺസിന് ആറ് വിക്കറ്റ് വീഴ്ത്തിയ സിറാജിന്റെ മികവിൽ ലങ്കയെ വെറും 50 റൺസിന് പുറത്താക്കിയ ഇന്ത്യ 10 വിക്കറ്റ് ജയത്തോടെ എട്ടാം തവണയും ഏഷ്യാ കപ്പ് സ്വന്തമാക്കുകയും ചെയ്തു.

തകർപ്പൻ ബൗളിങ് പ്രകടനത്തോടെ സിറാജായിരുന്നു ഫൈനലിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ പ്ലെയർ ഓഫ് ദ മാച്ച് സമ്മാനത്തുക കൊളംബോ പ്രേമദാസ സ്റ്റേഡിയത്തിലെ ഗ്രൗണ്ട് സ്റ്റാഫിന് നൽകുകയാണ് അദ്ദേഹം ചെയ്തത്.

വെല്ലുവിളികൾ നിറഞ്ഞ കാലാവസ്ഥയിലും കൊളംബോ ഗ്രൗണ്ട് സ്റ്റാഫുകളാണ് ഏഷ്യാ കപ്പ് മത്സരങ്ങളുടെ നടത്തിപ്പ് ഉറപ്പാക്കിയത്. നേരത്തേ പാകിസ്താനെതിരായ മത്സരശേഷം രോഹിത് ശർമയും വിരാട് കോലിയും ഗ്രൗണ്ട് സ്റ്റാഫുകളെ പ്രശംസിച്ചിരുന്നു.

ഫൈനലിന് ശേഷമുള്ള സമ്മാനദാന പടങ്ങിനിടെയാണ് സിറാജ് ഗ്രൗണ്ട് സ്റ്റാഫുകളുടെ സേവനത്തെ അഭിനന്ദിക്കുകയും തനിക്ക് ലഭിച്ച സമ്മാനത്തുക അവർക്കായി നൽകുകയാണെന്നും അറിയിച്ചത്.

അവരില്ലായിരുന്നുവെങ്കിൽ ഈ ടൂർണമെന്റ് തന്നെ സാധ്യമാകുമായിരുന്നില്ലെന്നും സിറാജ് പറഞ്ഞു. താരത്തിന്റെ ഈ പ്രവൃത്തിയെ അഭിനന്ദിച്ച് നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെയും മറ്റും പ്രതികരിക്കുന്നത്.

#siraj | #muhammedSiraj #gave #player #match #award #groundstaff #player #won #hearts #outside #game

Next TV

Related Stories
‘ഒരു കോടി നൽകിയില്ലെങ്കിൽ കൊന്നുകളയും’; ക്രിക്കറ്റർ ഷമിക്ക് വധഭീഷണി

May 5, 2025 08:36 PM

‘ഒരു കോടി നൽകിയില്ലെങ്കിൽ കൊന്നുകളയും’; ക്രിക്കറ്റർ ഷമിക്ക് വധഭീഷണി

ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് വധഭീഷണി....

Read More >>
കെസിഎ പിങ്ക് ടി20 ടൂര്‍ണ്ണമെന്‍റ് ഇന്നുമുതല്‍

May 5, 2025 01:09 PM

കെസിഎ പിങ്ക് ടി20 ടൂര്‍ണ്ണമെന്‍റ് ഇന്നുമുതല്‍

കെസിഎ പിങ്ക് ടി20 ടൂര്‍ണ്ണമെന്‍റ്...

Read More >>
Top Stories










Entertainment News