#KSRTC | ചാ​ല​ക്കു​ടി​യി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ന് തീ​പി​ടി​ച്ചു

#KSRTC | ചാ​ല​ക്കു​ടി​യി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ന് തീ​പി​ടി​ച്ചു
Sep 18, 2023 03:23 PM | By Vyshnavy Rajan

ചാ​ല​ക്കു​ടി : (www.truevisionnews.com) ചാ​ല​ക്കു​ടി​യി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ന് തീ​പി​ടി​ച്ചു.

ഞാ​യ​റാ​ഴ്ച രാ​വി​ലെ അ​തി​ര​പ്പി​ള്ളി റോ​ഡി​ൽ കൂ​ട​പ്പു​ഴ സു​ബ്ര​ഹ്മ​ണ്യ​സ്വാ​മി ക്ഷേ​ത്ര​ത്തി​ന് മു​ന്നി​ലാ​ണ് സം​ഭ​വം. ര​ണ്ടു​കൈ -ചാ​ല​ക്കു​ടി റൂ​ട്ടി​ൽ ഓ​ടു​ന്ന ഓ​ർ​ഡി​ന​റി ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

ഓ​ടി​ക്കൊ​ണ്ടി​രി​ക്കേ പി​ൻ​വ​ശ​ത്തെ ട​യ​റി​ന് തീ​പി​ടി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നി​ലെ വാ​ഹ​ന​ത്തി​ൽ വ​ന്ന​വ​രാ​ണ് തീ​ത്തം ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യ​ത്.

ഉ​ട​ൻ വ​ണ്ടി നി​ർ​ത്തി യാ​ത്ര​ക്കാ​രെ ഇ​റ​ക്കി. അ​ഗ്നി​ര​ക്ഷ സേ​ന​യെ​ത്തി തീ ​അ​ണ​ച്ച​തോ​ടെ ദു​ര​ന്തം ഒ​ഴി​വാ​യി. യാ​ത്ര​ക്കാ​ർ​ക്ക് ആ​ർ​ക്കും പ​രി​ക്കി​ല്ല.

#KSRTC #KSRTCbus #caught #fire #Chalakudy #did

Next TV

Related Stories
Top Stories