(www.truevisionnews.com) ട്രാവൽ ചാർജറായ GaNPort4-100PD വിപണിയിലവതരിപ്പിച്ചു പ്രൊമേറ്റ്, സാധാരണ ചാർജറുകളേക്കാൾ 55% ചെറുതാണെന്നും ഒരേസമയം നാല് ഉപകരണങ്ങൾ ചാർജ് ചെയ്യാനാകുമെന്നും കമ്പനി അവകാശപ്പെടുന്നു.
(ഗാലിയം നൈട്രേഡ്), GaN ചിപ്പ്സെറ്റ് (കുറഞ്ഞ ഊർജം പാഴാക്കുകയും കുറഞ്ഞ ചൂട് ഉൽപ്പാദിപ്പിക്കുകയും ചെയ്യുന്ന GaN ഘടകങ്ങൾ) എന്നിവ ഉൾക്കൊള്ളിച്ച ചാർജർ മൾട്ടി-ഡിവൈസ് കോംപാറ്റബിലിറ്റി വാഗ്ദാനം ചെയ്യുന്നു.
ഇയർ ബഡുകൾ മുതൽ സ്മാർട്ട്ഫോണുകൾ വരെയും ലാപ്ടോപ്പുകൾ മുതൽ ടാബ്ലെറ്റുകൾ വരെയും എല്ലാ ഗാഡ്ജെറ്റുകളും ചാർജ് ചെയ്യാനാകും. GaNPort4-100PD ചാർജറിന് 100V മുതൽ 240വി വരെയുള്ള വോൾട്ടേജുകൾ കൈകാര്യം ചെയ്യാൻ കഴിയും.
പരസ്പര മാറ്റാവുന്ന ഇന്ത്യൻ, യുഎസ് പ്ലഗുകൾ ഉണ്ട്. അതിനാൽ യാത്ര ചെയ്യുമ്പോൾ വ്യത്യസ്ത അഡാപ്റ്ററുകളെച്ചൊല്ലി ആശങ്കപ്പെടേണ്ടതില്ല. 20W USB-C പവർ ഡെലിവറി പോർട്ട് വളരെ വേഗതയുള്ളതാണ്.
ഉപകരണങ്ങൾ അരമണിക്കൂറിനുള്ളിൽ 0 മുതൽ 60% വരെ ചാർജ് ചെയ്യാൻ കഴിയും. 6999 രൂപ നിരക്കിൽ ആണ് വിപണിയിൽ അവതരിപ്പിച്ചിട്ടുള്ളത്.
#promate #Promatecharger #market #Can #chargeup #four #devices #simultaneously