#FederalBank | ബാങ്കിങ് രംഗത്ത് ആദ്യം; വാട്സാപ്പ് വഴി സുരക്ഷാ പദ്ധതികളിൽ ചേരാനുള്ള സൗകര്യമൊരുക്കി ഫെഡറല്‍ ബാങ്ക്

#FederalBank | ബാങ്കിങ് രംഗത്ത് ആദ്യം; വാട്സാപ്പ് വഴി സുരക്ഷാ പദ്ധതികളിൽ ചേരാനുള്ള സൗകര്യമൊരുക്കി ഫെഡറല്‍ ബാങ്ക്
Sep 11, 2023 08:32 PM | By Athira V

കൊച്ചി: ( truevisionnews.com ) കേന്ദ്ര സര്‍ക്കാരിന്റെ ഇന്‍ഷുറന്‍സ് പദ്ധതികളില്‍ വാട്‌സാപ് വഴി ലളിതമായി ചേരാൻ അവസരമൊരുക്കുന്ന പുതിയ സംവിധാനം ഫെഡറല്‍ ബാങ്ക് അവതരിപ്പിച്ചു. പ്രധാന്‍മന്ത്രി ജീവന്‍ ജ്യോതി ബിമ യോജന (പി.എം.ജെ.ജെ.ബി.വൈ) പദ്ധതിയിലും പ്രധാന്‍മന്ത്രി സുരക്ഷ ബിമ യോജന (പി.എം.എസ്.ബി.വൈ) അപകട ഇന്‍ഷുറന്‍സ് പദ്ധതിയിലുമാണ് പ്രസ്തുത സൗകര്യം വഴി ചേരാനാവുന്നത്.

ഫെഡറല്‍ ബാങ്കിന്റെ 9633 600 800 എന്ന വാട്‌സാപ് നമ്പറിലേക്ക് Hi എന്ന് മെസേജ് അയച്ച് ചേരാവുന്നതാണ്. 18നും 50നുമിടയില്‍ പ്രായമുള്ള എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കും പി.എം.ജെ.ജെ.ബി.വൈയില്‍ അംഗത്വമെടുക്കാം. പി.എം.എസ്.ബി.വൈ പദ്ധതിയില്‍ അംഗത്വമെടുക്കാനുള്ള പ്രായപരിധി 18-70 ആണ്.

ഈ പദ്ധതികളില്‍ വാട്‌സാപ് വഴി അംഗത്വമെടുക്കാന്‍ ഒരു ബാങ്ക് സൗകര്യമൊരുക്കുന്നത് ഇതാദ്യമാണ്. ബാങ്ക് ശാഖകളില്‍ നേരിട്ട് എത്താതെ, കടലാസ് രഹിതമായി ഇടപാടുകാർക്ക് വാട്‌സാപ്പിലൂടെ ലളിതമായി ഈ രണ്ടു പ്രധാന ഇന്‍ഷുറന്‍സ് പദ്ധതികളുടെ പരിരക്ഷ സ്വന്തമാക്കാമെന്ന് ഫെഡറല്‍ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശാലിനി വാര്യര്‍ പറഞ്ഞു.

#First #field #banking #FederalBank #possible #joinsecurity #schemes #WhatsApp

Next TV

Related Stories
വൈവിധ്യവൽക്കരണമാണ് കുടുംബ ബിസിനസുകളുടെ വിജയത്തിന്റെ രഹസ്യമെന്ന് മേയർ ബീന ഫിലിപ്പ്

May 5, 2025 07:44 PM

വൈവിധ്യവൽക്കരണമാണ് കുടുംബ ബിസിനസുകളുടെ വിജയത്തിന്റെ രഹസ്യമെന്ന് മേയർ ബീന ഫിലിപ്പ്

ഇൻഡോ ട്രാൻസ് വേൾഡ് ചേമ്പർ ഓഫ് കോമേഴ്‌സ് ബിസിനസ്സ് കോൺക്ലേവ്...

Read More >>
ആഗോള നിലവാരത്തിലുള്ള വിദ്യാഭ്യാസം രാജ്യത്തിന് അനിവാര്യം -ഡോ. ശശി തരൂര്‍ എം.പി

May 5, 2025 07:29 PM

ആഗോള നിലവാരത്തിലുള്ള വിദ്യാഭ്യാസം രാജ്യത്തിന് അനിവാര്യം -ഡോ. ശശി തരൂര്‍ എം.പി

രാജ്യത്തെ യുവതലമുറയ്ക്ക് ആഗോള നിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കണമെന്ന് ഡോ. ശശി തരൂര്‍...

Read More >>
കേരള എനർജി എക്സലൻസ് അവാർഡ് 2025  ഊരാളുങ്കൽ സൊസൈറ്റിക്ക്

May 2, 2025 07:34 PM

കേരള എനർജി എക്സലൻസ് അവാർഡ് 2025 ഊരാളുങ്കൽ സൊസൈറ്റിക്ക്

കേരള എനർജി എക്സലൻസ് അവാർഡ് 2025 ഊരാളുങ്കൽ...

Read More >>
കേരള ടു നേപ്പാള്‍; ഇലക്ട്രിക് കാറില്‍ യാത്ര ആരംഭിച്ച് മലയാളി സംഘം

Apr 30, 2025 02:19 PM

കേരള ടു നേപ്പാള്‍; ഇലക്ട്രിക് കാറില്‍ യാത്ര ആരംഭിച്ച് മലയാളി സംഘം

കൊച്ചിയില്‍ നിന്നും കാഠ്മണ്ഡുവിലേക്ക് ഇലക്ട്രിക് കാറില്‍ യാത്ര ആരംഭിച്ച് മലയാളി...

Read More >>
ബ്രിട്ടീഷ് കൗണ്‍സിലിന്റെ സ്റ്റുഡന്റ്-എജ്യുക്കേറ്റര്‍ മീറ്റ് മെയ് മൂന്നിന് കൊച്ചിയില്‍

Apr 29, 2025 02:20 PM

ബ്രിട്ടീഷ് കൗണ്‍സിലിന്റെ സ്റ്റുഡന്റ്-എജ്യുക്കേറ്റര്‍ മീറ്റ് മെയ് മൂന്നിന് കൊച്ചിയില്‍

കൊച്ചിയില്‍ സ്റ്റുഡന്റ്-എജ്യുക്കേറ്റര്‍ മീറ്റ് മെയ്...

Read More >>
Top Stories

Entertainment News