(www.truevisionnews.com) ചുരുങ്ങിയ കാലയളവിനുള്ളിൽ IELTS, OET ട്രെയിനിങ് രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച ജെറമിയ ഇന്റർനാഷണൽ അക്കാദമിയുടെ പുതിയ സംരംഭമായ ജെറമിയ സൺറൈസ് ജർമൻ ലാംഗ്വേജ് സ്കൂളിന്റെ ഗ്രാൻഡ് ഓപ്പണിങ് നടന്നു.

ജർമൻ ഭാഷ പഠന മേഖലയിൽ കാൽനൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള സൺറൈസ് താലന്ത് ജർമൻ ലാംഗ്വേജ് സ്കൂളിന്റെ സഹകരണത്തോടെയാണ് മാവൂർ റോഡിനു സമീപം നോബിൾ ബിൽഡിങ്ങിൽ പ്രവർത്തനം ആരംഭിച്ചത്.
താമരശ്ശേരി രൂപത മെത്രാൻ മാർ റെമീജിയോസ് ഇഞ്ചനാനിയിൽ വെഞ്ചിരിപ്പ് കർമം നിർവഹിച്ചു. കോഴിക്കോട് നോർത്ത് മണ്ഡലം എം.എൽ . എ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.ജെറമിയ സൺറൈസ് ജർമൻ സ്കൂൾ ഡയറക്ടർ ജോസ് പടിയറ അധ്യക്ഷത വഹിച്ചു.
പാറോപ്പടി ഫൊറോന വികാരി ഫാ. ജോസഫ് കളരിക്കൽ, അശോകപുരം വികാരി ഫാ. അഭിലാഷ് ചിലമ്പിക്കുന്നേൽ, കോഴിക്കോട് കോർപറേഷൻ കൗൺസിലർ അൽഫോൻസ മാത്യു, ഡയറക്ടർമാരായ കരോൾ കെ ജോൺ, വർഗീസ് തോമസ്, അഖിൽ വർക്കി എന്നിവർ സംസാരിച്ചു. ശേഷം മ്യൂസിക്- ഡാൻസ് ഷോ അരങ്ങേറി.
A1, A2, B1, B2, C1, C2, എക്സാം പ്രെപറേഷൻ, crash കോഴ്സ് പ്രോഗ്രാമുകൾ, മോർണിംഗ്, ഈവനിംഗ്, റെഗുലർ ബാച്ചുകളിലായി നടക്കുന്നു.
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ഹോസ്റ്റൽ സൗകര്യം ഉണ്ട്. വിദേശ പഠന- ജോലികൾക്ക് ആവശ്യമായ എല്ലാ സഹായവും ചെയ്യുന്നതാണെന്ന് മാനേജിങ് ഡയറക്ടർ കരോൾ കെ ജോൺ അറിയിച്ചു.
2021ൽ പ്രവർത്തനം ആരംഭിച്ച ജർമിയക്ക് കോഴിക്കോട്, കോട്ടയം, കൊച്ചി, വയനാട്, മൈസൂർ, ബാംഗ്ലൂർ, മംഗ്ലൂർ, എന്നിവടങ്ങളിലായി 8 ബ്രാഞ്ചുകളുണ്ട്. ഓൺലൈൻ, ഓഫ്‌ലൈനിലായി 3000ത്തോളം വിദ്യാർത്ഥികൾ പഠിക്കുന്നു. MOH, HAAD, CBT, prometric, NCLEX RN ട്രെയിനിങ്ങും ഉണ്ട്
#JEREMIAHINTERNATIONALACADEMY #GrandOpening #JeremiahSunrise #GermanLanguageSchool; #NobleBuilding #MavoorRoad