കൊച്ചി : (www.truevisionnews.com) ഹിമാചൽ പ്രദേശ് ടൂറിസം ഡെവലപ്പ്മെന്റ് കോർപ്പറേഷന്റെ ജനറൽ സെയിൽസ് ഏജന്റ് അംഗീകാരം സ്വന്തമാക്കി കൊച്ചി ആസ്‌ഥാനമായ 'സീസണൽ ട്രിപ്പ്'.
ഇതോടെ, ദക്ഷിണേന്ത്യയിൽ ഈ അംഗീകാരം ലഭിക്കുന്ന ഏക ടൂറിസം കമ്പനിയായി സീസണൽ ട്രിപ്പ് മാറി. 2011 മുതൽ കൊച്ചി ആസ്‌ഥാനമായി പ്രവർത്തിക്കുന്ന 'സീസണൽ ട്രിപ്പ്' ഈ അംഗീകാരം ലഭിച്ചതോടെ ഹിമാചൽ പ്രദേശ് വിനോദസഞ്ചാര വകുപ്പിന്റെ അംഗീകൃത ടൂറിസം ഏജന്റായി മാറി.
ഏതൊരു ബുക്കിംഗിലും മുൻഗണന ലഭിക്കുന്നതിനൊപ്പം ഷിംല, കുളു - മണാലി, ധർമ്മശാല, ഡൽഹൗസി, സ്‌പിതി തുടങ്ങിയ ലോക പ്രശസ്‌ത വിനോദകേന്ദ്രങ്ങളിൽ മെച്ചപ്പെട്ട സർവീസും ലഭ്യമാക്കാൻ സീസണൽ ട്രിപ്പിനെ ഈ അംഗീകാരം സഹായിക്കും.
ഹിമാചൽ പ്രദേശ് ടൂറിസം വകുപ്പിന്റെ കീഴിലുള്ള എല്ലാ ഹോട്ടലുകളും വാഹനങ്ങളും ഇനി മുതൽ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കാനും സീസണൽ ട്രിപ്പിന് സാധിക്കും.
'മധുവിധു ആഘോഷങ്ങള്‍ക്കും സാഹസിക വിനോദങ്ങള്‍ക്കും പേരുകേട്ട ഹിമാചല്‍ പ്രദേശിലെ വിനോദ സഞ്ചാര മേഖലയിൽ ഞങ്ങൾക്കിനി കൂടുതൽ സ്വാതന്ത്ര്യവും സൗകര്യവും ലഭിക്കും. അത് ഞങ്ങളുടെ ഉപഭോക്‌താക്കൾക്ക് കൂടുതൽ മെച്ചപ്പെട്ട, അതേസമയം കുറഞ്ഞ നിരക്കിലുള്ള സർവീസ് ലഭ്യമാക്കാൻ സഹായിക്കും' -സീസണൽ ട്രിപ്പ് ഉടമ സാം ശ്രീധരൻ പറഞ്ഞു.
കൊളോണിയൽ ഭരണകാലത്തെ ഇന്ത്യയുടെ വേനൽക്കാല തലസ്‌ഥാനമായിരുന്ന ഷിംല ഉൾപ്പടെയുള്ള ഹിമാചൽ പ്രദേശ്, വിദേശികൾക്കും കേരളം ഉൾപ്പടെയുള്ള പ്രദേശവാസികൾക്കും ഏറെ ഇഷ്‌ടപ്പെട്ട വിനോദസഞ്ചാര കേന്ദ്രമാണ്.
തണുപ്പാണ് പ്രധാനമായും ഹിമാചൽ പ്രദേശിനെ മാന്ത്രിക വിനോദ കേന്ദ്രമാക്കുന്നത്. മഞ്ഞുമൂടിയ മലനിരകളും ദേവാദാരു മരങ്ങളും കോളനി വാഴ്‌ച്ചക്കാലത്ത് നിർമിച്ച കെട്ടിടങ്ങളും ലോക സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നു. http://www.seasonaltrip.com/
#seasonaltrip #Seasonal #Trip' #gets #approval #Himachal #Tourism