കണ്ണൂർ: പുറത്തീൽ പള്ളിയിലെ സാമ്പത്തിക ക്രമക്കേടിൽ മുസ്ലിം ലീഗ് നേതാവിൽ നിന്ന് ഒന്നരക്കോടി രൂപ ഈടാക്കാൻ വഖഫ് ബോർഡ്. മുസ്ലിം ലീഗിനെ രാഷ്ട്രീയമായി പ്രതിരോധത്തിലാക്കുന്ന തീരുമാനമാണ് വഖഫ് ബോർഡിന്റേത്.
മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡൻ്റ് കെ പി താഹിറിനെതിരെയാണ് ഉത്തരവ്. 1,57,79,500 രൂപ ഈടാക്കാനുള്ള റിക്കവറി നടപടി നിർദേശിച്ച് ബോർഡ് ഉത്തരവിറക്കി. ഓഡിറ്റ് റിപ്പോർട്ടിൽ നേരത്തെ ക്രമക്കേട് കണ്ടെത്തിയിരുന്നു. താഹിറിനെതിരെ ക്രിമിനൽ കേസ് നൽകാനും ബോർഡ് ഉത്തരവിട്ടു.
2010 മുതൽ 2015 വരെ കണ്ണൂർ പുറത്തീൽ പള്ളി കമ്മിറ്റി സെക്രട്ടറി ആയിരുന്നു കെ പി താഹിർ. ആ ഘട്ടത്തിൽ പള്ളി കമ്മിറ്റിയിൽ ക്രമക്കേട് ഉണ്ടായതായി പരാതി ഉയർന്നതിനെ തുടർന്നാണ് പൊലീസിന് പരാതി നൽകിയത്.
തുടർന്ന്, സംസ്ഥന ഓഡിറ്റ് വകുപ്പ് ഓഡിറ്റ് നടക്കുകയും സാമ്പത്തിക ക്രമക്കേട് നടന്നതായി റിപ്പോർട്ട് നൽകുകയും ചെയ്തത്. ഒന്നര കോടി രൂപയുടെ മുകളിലുള്ള ക്രമക്കേട് നടന്നതായി തെളിഞ്ഞതോടെയാണ് ഈ മാസം എട്ടിന് സംസ്ഥാന വഖഫ് ബോർഡ് യോഗം ചേർന്ന് ഈ തുക താഹിറിൽ നിന്നും ഈടാക്കാൻ തീരുമാനിച്ചു. റവന്യു റിക്കവറി നടപടികൾക്കായി വഖഫ് ബോർഡിന്റെ ഡിവിഷണൽ ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
Financial Irregularity at Baheel Mosque: Muslim League leader to be fined