ചെന്നൈ: ചെന്നൈ സെൻട്രൽ സ്റ്റേഷന് സമീപം ജനശതാബ്ദി എക്സ്പ്രസ് പാളം തെറ്റി. ചെന്നൈയിലെ ബേസിൻ ബ്രിഡ്ജ് വർക്ക് ഷോപ്പിന് സമീപം ജനശതാബ്ദി എക്‌സ്പ്രസിന്റെ രണ്ട് ചക്രങ്ങളാണ് പാളം തെറ്റിയത്.

ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ റെയിൽവേ പൊലീസ് അന്വേഷണം നടത്തിവരികയാണ്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. വിജയവാഡയിൽ നിന്ന് വരികയായിരുന്ന ജനശതാബ്ദി എക്‌സ്പ്രസ് പുരട്ചി തലൈവർ ഡോ എംജിആർ ചെന്നൈ സെൻട്രൽ സ്റ്റേഷനിൽ യാത്രക്കാരെ ഇറക്കിയ ശേഷം,
ബേസിൻ ബ്രിഡ്ജ് യാർഡിലേക്ക് നീങ്ങുന്നതിനിടെ ഒരു കോച്ചിന്റെ മുൻ ചക്രങ്ങൾ പാളം തെറ്റുകയായിരുന്നു. രണ്ടുമണിക്കൂറിനുശേഷം റെയിൽവേ ജീവനക്കാരുടെ സഹായത്തോടെ ചക്രങ്ങൾ ട്രാക്കിലെത്തിച്ചു.
Janshatabdi Express derailed near Chennai Central Station