കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ മകൾ പരകാല വാങ്മയി വിവാഹിതയായി. ബെംഗളൂരുവിലെ ഹോട്ടലില്‍ ലളിതമായ നടന്ന ചടങ്ങിൽ കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസിലെ ഉദ്യോഗസ്ഥനായ പ്രതീക് ദോഷിയാണ് വരന്‍. ഹിന്ദു ആചാരപ്രകാരമുള്ള വിവാഹത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നു. ഉഡുപ്പി അടമറു മഠത്തിലെ സന്യാസിമാരും ചടങ്ങിന് നേതൃത്വം നല്‍കി.
മിന്റ് ലോഞ്ചിന്റെ ബുക്‌സ് ആൻഡ് കൾച്ചർ വിഭാഗത്തിലെ ഫീച്ചർ റൈറ്ററാണ് വാങ്മയി. ഡല്‍ഹി സര്‍വകലാശാലയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം നേടിയ വാങ്മയി മെഡില്‍ സ്‌കൂള്‍ ഓഫ് ജേണലിസത്തില്‍ നിന്നാണ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടിയത്.
പ്രതീക് 2014 മുതൽ പ്രധാനമന്ത്രിയുടെ ഓഫീസുമായി (പിഎംഒ) ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയാണ്. പ്രധാനമന്ത്രിയുടെ ഓഫീസിലെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി ഉദ്യോഗസ്ഥനാണ് ദോഷി.
2014ലാണ് ഇദ്ദേഹം പിഎംഒ ഓഫീസിലെത്തിയത്. 2019 ജൂണിൽ നരേന്ദ്രമോദി രണ്ടാം തവണ പ്രധാനമന്ത്രിയായപ്പോൾ ജോയിന്റ് സെക്രട്ടറി റാങ്കിൽ പിഎംഒയിൽ ഒഎസ്ഡി ആയി നിയമിതനായി. സിംഗപൂര്‍ മാനേജ്‌മെന്റ് സ്‌കൂളില്‍ നിന്ന് ബിരുദം പൂര്‍ത്തിയാക്കിയയാളാണ് ദോഷി. നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഗുജറാത്തിലെ സിഎംഒ ഓഫീസില്‍ റിസര്‍ച്ച് അസിസ്റ്റന്റായി ഇദ്ദേഹം ജോലി ചെയ്തിരുന്നു.
Union Finance Minister Nirmala Sitharaman's daughter Parakala Wangmayi got married