ആറ് വയസ്സുകാരിയെ വെട്ടിക്കൊലപ്പെടുത്തിയ പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

ആറ്  വയസ്സുകാരിയെ വെട്ടിക്കൊലപ്പെടുത്തിയ  പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു
Jun 8, 2023 07:46 PM | By Athira V

മാവേലിക്കര: മാവേലിക്കര കുഞ്ഞിനെ കൊന്ന പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു.ആത്മഹത്യാ ശ്രമം മാവേലിക്കര സബ് ജയിലിൽ വച്ച്.ആറ് വയസ്സുകാരിയെ വെട്ടിക്കൊലപ്പെടുത്തിയ പിതാവ് മഹേഷ് ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

മാവേലിക്കരയിലെ ആറ് വയസുകാരിയുടെ കൊലപാതകം ആസൂത്രിതമെന്ന് പൊലീസിന്‍റെ നിഗമനം. നക്ഷത്രയെ പിതാവ് വധിച്ചത് ആസൂത്രിതമായെന്ന് പൊലീസ് നിഗമനം. മാവേലിക്കര പുന്നമൂട് ആനക്കൂട്ടിൽ നക്ഷത്രയെ കൊല്ലപ്പെടുത്തിയത് ആസൂത്രിതമായിട്ടാണെന്ന നിഗമനത്തിലാണ് പൊലീസ് എത്തിയിരിക്കുന്നത്.

കൊലയ്ക്കായി പ്രത്യേകം മഴു തയ്യാറാക്കിയതായി പൊലീസ് കണ്ടെത്തി. നാളുകളായി പ്രത്യേക മാനസിക അവസ്ഥയിലായിരുന്നു മഹേഷെന്നും വനിതാ കോണ്‍സ്റ്റബിളുമായുള്ള പുനര്‍വിവാഹം മുടങ്ങിയതില്‍ കടുത്ത നിരാശയിലായിരുന്നുവെന്നും പൊലീസ് പറയുന്നു. ഇന്നലെയാണ് നാല് വയസുകാരിയായ നക്ഷത്രയെ 38 കാരനായ പിതാവ് മഴു ഉപയോഗിച്ച് വെട്ടിക്കൊന്നത്.

വീട്ടിലെ ബഹളം കേട്ട് തൊട്ടടുത്ത് താമസിക്കുന്ന സഹോദരിയുടെ വീട്ടിലുണ്ടായിരുന്ന അമ്മ സുനന്ദ എത്തുമ്പോള്‍ വീട്ടില്‍ വെട്ടേറ്റ നിലയില്‍ കിടക്കുന്ന പേരമകളെയാണ് കണ്ടത്. ബഹളം വെച്ചുകൊണ്ട് പുറത്തേക്കോടിയ സുനന്ദയെ പിന്തുടർന്ന ശ്രീമഹേഷ് സുനന്ദയെയും ആക്രമിച്ചു. സുനന്ദയുടെ കൈയ്ക്കാണ് മഴുകൊണ്ടുള്ള വെട്ടേറ്റത്.

ബഹളം കേട്ട് ഓടിയെത്തിയ സമീപവാസികളെ ശ്രീമഹേഷ് മഴുകാട്ടി ഭീഷണിപ്പെടുത്തുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് പൊലീസ് എത്തി ഇയാളെ കീഴ്പെടുത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് ഏഴരയോടെയായിരുന്നു അതിക്രമം. നക്ഷത്രയുടെ അമ്മ വിദ്യ മൂന്ന് വർഷം മുൻപ് ആത്മഹത്യ ചെയ്തിരുന്നു.

വിദേശത്തായിരുന്നു മഹേഷ് പിതാവ് ശ്രീമുകുന്ദൻ ട്രെയിൻ തട്ടി മരിച്ചതിന് ശേഷമാണ് അടുത്തിടെ നാട്ടിലെത്തിയത്. ഒരു വനിതാ കോൺസ്റ്റബിളുമായി ഇയാളുടെ പുനർവിവാഹം ഉറപ്പിച്ചിരുന്നു. എന്നാൽ അടുത്തിടെ മഹേഷിന്റെ സ്വഭാവ വൈകൃതത്തെക്കുറിച്ച് അറിഞ്ഞ വീട്ടുകാർ വിവാഹത്തിൽ നിന്ന് പിന്മാറുകയായിരുന്നു. വെട്ടേറ്റ സുനന്ദ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.

The suspect who hacked a 4-year-old girl tried to commit suicide

Next TV

Related Stories
#goldrate |  സ്വർണവിലയിൽ നേരിയ വർധന; പവന് 320 രൂപ വർധിച്ചു

Apr 26, 2024 10:37 AM

#goldrate | സ്വർണവിലയിൽ നേരിയ വർധന; പവന് 320 രൂപ വർധിച്ചു

സ്വർണവിലയിൽ പുത്തൻ റെക്കോർഡുകൾ തീർത്ത മാസമാണ് 2024 ഏപ്രിൽ....

Read More >>
#MMukesh |'ജനങ്ങൾക്ക് കൃത്യമായ ബോധ്യമുണ്ട്, ജനത്തിരക്ക് കാണുന്നത് തന്നെ ശുഭ പ്രതീക്ഷയാണ്' - എം മുകേഷ്

Apr 26, 2024 10:01 AM

#MMukesh |'ജനങ്ങൾക്ക് കൃത്യമായ ബോധ്യമുണ്ട്, ജനത്തിരക്ക് കാണുന്നത് തന്നെ ശുഭ പ്രതീക്ഷയാണ്' - എം മുകേഷ്

ജനത്തിരക്ക് കാണുന്നത് തന്നെ ശുഭ പ്രതീക്ഷയാണ്. വൻ ഭൂരിപക്ഷത്തിൽ...

Read More >>
#death | ആദ്യം വോട്ട് ചെയ്തു, പിന്നാലെ അറുപത്തിയഞ്ചുകാരൻ കുഴഞ്ഞുവീണ് മരിച്ചു

Apr 26, 2024 09:55 AM

#death | ആദ്യം വോട്ട് ചെയ്തു, പിന്നാലെ അറുപത്തിയഞ്ചുകാരൻ കുഴഞ്ഞുവീണ് മരിച്ചു

നിറമരതൂർ വള്ളികാഞ്ഞീരം സ്കൂൾ ബൂത്തിലെ ആദ്യ...

Read More >>
#vmuraleedharan |കേരളത്തില്‍ പുതുചരിത്രം രചിക്കുന്ന തെരഞ്ഞെടുപ്പായി ഇത് മാറും - വി.മുരളീധരന്‍

Apr 26, 2024 09:45 AM

#vmuraleedharan |കേരളത്തില്‍ പുതുചരിത്രം രചിക്കുന്ന തെരഞ്ഞെടുപ്പായി ഇത് മാറും - വി.മുരളീധരന്‍

എല്‍ഡിഎഫിനെതിരായി വിധി എഴുതുമ്പോള്‍ ദേശീയ തലത്തില്‍ അവരുടെ സഖ്യകക്ഷിയായിട്ടുള്ള കോണ്‍ഗ്രസിന് വോട്ടുചെയ്തല്ല ജനവികാരം...

Read More >>
Top Stories