കാലവർഷം കേരളത്തിൽ എത്തി; 10 ജില്ലകളില്‍ മുന്നറിയിപ്പ്

കാലവർഷം കേരളത്തിൽ എത്തി; 10 ജില്ലകളില്‍ മുന്നറിയിപ്പ്
Jun 8, 2023 01:41 PM | By Susmitha Surendran

തിരുവനന്തപുരം: കാലവർഷം കേരളത്തിൽ എത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ഒരാഴ്ച വൈകിയെങ്കിലും കേരളത്തിന്റെ ഭൂരിഭാ​ഗം പ്രദേശങ്ങളിലും കാലവർഷമെത്തിയതായി അധികൃതർ അറിയിച്ചു.

കാലവർഷം അടുത്ത മണിക്കൂറുകളിൽ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കും. 24 മണിക്കൂറിൽ കേരളത്തിൽ വ്യാപക മഴ പെയ്യും. ഒമ്പത് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട് ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചത്.

ജൂണ്‍ ഒമ്പതിന് എട്ട് ജില്ലകളിലും 10ന് അഞ്ച് ജില്ലകളിലും മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ജൂണ്‍ നാലിന് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം എത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചത്. എന്നാല്‍, മൂന്ന് ദിവസം കഴിഞ്ഞാണ് എത്തിയത്. കേരളത്തില്‍ ശരാശരി മഴ ലഭിക്കുന്നതിനുള്ള എല്ലാ അന്തരീക്ഷ ഘടകങ്ങളും അനകൂലമാണെന്ന് കാലാവസ്ഥാ വകുപ്പ് പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.

The Central Meteorological Department has said that monsoon has arrived in Kerala.

Next TV

Related Stories
Top Stories